ഗിമ്മിക് കാണിച്ച് പ്രേക്ഷകർക്ക്‌ മുന്നിൽ പിടിച്ച് നിൽക്കാൻ ആവില്ല, അതിന്റെ തെളിവാണ് ആ ചിത്രങ്ങളുടെ വിജയങ്ങൾ: മുകേഷ്
Entertainment
ഗിമ്മിക് കാണിച്ച് പ്രേക്ഷകർക്ക്‌ മുന്നിൽ പിടിച്ച് നിൽക്കാൻ ആവില്ല, അതിന്റെ തെളിവാണ് ആ ചിത്രങ്ങളുടെ വിജയങ്ങൾ: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 8:03 am

മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. സിനിമകൾ തിയേറ്ററിലേക്ക് തിരിച്ചെത്തുന്നുണ്ടെന്ന് മുകേഷ് പറയുന്നു.

ഗിമ്മിക്കുകൾ കാണിച്ച് പ്രേക്ഷകർക്ക്‌ മുന്നിൽ പിടിച്ച് നിൽക്കാൻ ആവില്ലെന്നും അതിനുള്ള തെളിവാണ് ഈയിടെ ഇറങ്ങിയ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾക്കെല്ലാം കിട്ടിയ സ്വീകാര്യതയെന്നും മുകേഷ് പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമകൾ തിയേറ്ററുകിളലേക്ക് തിരിച്ചെ ത്തുന്നു എന്നൊരു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പുതുമയുള്ള കഥകളുമായെത്തുന്ന ചിത്രങ്ങൾക്ക് സ്വീകാര്യതയുണ്ട്. സ്വാഭാവിക അഭിനയവും ജീവതത്തോട് ചേർന്നുനിൽക്കുന്ന കഥകളും എന്നും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. കഥകളുമായി ചേർന്നുനിൽക്കുന്ന രീതിയിൽ പുത്തൻ സാങ്കേതികവിദ്യകൾകൂടി ചേർക്കാനറിയണം.

ഗിമ്മിക് കാണിച്ച് മലയാളി പ്രേക്ഷകർക്കുമുന്നിൽ പിടിച്ചുനിൽക്കാ നാകില്ല. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയെന്നത് പ്രധാനമാണ്. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി, മോഹൻലാൽ, ജയറാം സിനിമകൾ ക്ക് ലഭിച്ച സ്വീകാര്യത ഇതിനൊക്കെ തെളിവാണ്. ഞാനുൾപ്പെടെ ആദ്യ കാലത്ത് മികച്ച നടൻമാരൊന്നുമായിരുന്നില്ല. ഞങ്ങളെല്ലാവരും കഷ്ടപ്പെട്ട് മാറ്റങ്ങൾ ഉണ്ടാക്കിയെടുത്ത് പിടിച്ചുനിന്നവരാണ്. പലരും ഫീൽഡ് ഔട്ട് ആകുന്ന ഘട്ടമുണ്ടായിരുന്നു.

തെറ്റുകൾ മനസ്സിലാക്കി തിരുത്തിക്കയറിവന്നു. നവംബറിൽ തിരുവന്തപുരത്ത് നടത്തിയ കേരളീയം പരിപാടിയിൽ ‘ഗോഡ്‌ഫാദർ’ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർഥികൾ അടക്കമുള്ള പുതിയതലമുറ കൈയടിയോടെയാണ് സ്വീകരിച്ചത്.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ചലച്ചിത്ര മേളയിൽ അതിഥിയായി എത്തിയപ്പോഴുള്ള അനുഭവം മറക്കാനാകാത്തതാണ്. മേളയിൽ അന്ന് രാവിലെ ഇൻ ഹരിഹർ നഗർ പ്രദർശിപ്പിച്ചിരുന്നു. അതിന്റെ സ്നേഹമാണ് അവർ പ്രകടിപ്പിച്ചത്.

Content Highlight: Mukesh Talk About Changes In Malayalam Cinema