| Monday, 4th December 2023, 4:39 pm

മമ്മൂട്ടിയെയും മോഹൻലാലിനെയും കുറ്റം പറഞ്ഞൂടെ എന്നാണ് അവർ ചോദിക്കാറ്: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. കാലങ്ങളായി സിനിമയിലും പൊതുവേദിയിലും ഒരുപോലെ സജീവമാണ് താരം. നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകനായിരുന്ന മുകേഷ് അവതരിപ്പിച്ച ഒരു പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്.

സിനിമ താരങ്ങളെയും പ്രവർത്തകരെയും ക്ഷണിച്ച് അവരെക്കുറിച്ചെല്ലാം സംസാരിക്കുന്ന പരിപാടിയിൽ മുകേഷ് ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്.

ബഡായി ബംഗ്ലാവിൽ താൻ സംസാരിക്കുന്നത് കേട്ട് വരുന്ന താരങ്ങളിൽ പലരും അവരെ കുറിച്ച് നല്ലത് പറയുമ്പോൾ തന്നെ അഭിനന്ദിക്കാറുണ്ടെന്നും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ ഏറെ നാൾ അഭിനയിച്ച വ്യക്തി എന്ന നിലയിൽ അവരെ കുറിച്ചുള്ള കുറ്റങ്ങൾ പറഞ്ഞാൽ ഇനിയും ഒരുപാട് ആളുകൾ പരിപാടി കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞവരുമുണ്ടെന്ന് മുകേഷ് പറയുന്നു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബഡായി ബംഗ്ലാവിൽ ഓരോ ഗസ്റ്റുകൾ വന്നുകഴിഞ്ഞാൽ അവരെ പറ്റി ഞാൻ പറയുന്നത് കേട്ട് പരിപാടി കഴിഞ്ഞ ശേഷം അവരെല്ലാം എനിക്ക് കൈ തന്നിട്ട് പറയാറുണ്ട്, ഇത്രയും നന്മകൾ എനിക്കുണ്ടെന്ന് അറിയില്ലായിരുന്നു. അത് മുകേഷ് തന്നെ കണ്ട് പിടിച്ചല്ലോയെന്ന്.

നമ്മൾ ഒരാളുടെ നന്മ മാത്രമേ പറയാൻ പാടുള്ളു. ചില കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് മോശം വരും അല്ലെങ്കിൽ വ്രണപ്പെടുമെന്ന് തോന്നിയാൽ അത് വേണ്ടെന്ന് വെക്കുക. അങ്ങനെ അതൊരു ശീലമാക്കണം. പക്ഷെ അത് ശീലം ആക്കി കഴിഞ്ഞാൽ കാണുന്ന പ്രേക്ഷകരുടെ എണ്ണം കുറയും.

എത്രകാലം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ ജീവിച്ച, അഭിനയിച്ച ആളാണ്. അവരുടെയൊക്കെ തെറ്റ് കുറ്റങ്ങൾ ഒന്ന് പറഞ്ഞൂടെ. നിങ്ങൾക്ക് പറയാൻ പറ്റുന്നതിനേക്കാൾ നന്നായി ആർക്ക് പറയാൻ പറ്റുമെന്ന് എത്ര ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ടെന്ന് അറിയുമോ.

അവരെ പറ്റി കുറ്റം പറഞ്ഞാൽ കാണാൻ മില്യൺസാണ് ഉണ്ടാവുക,’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About Badai Bungalow  Program

We use cookies to give you the best possible experience. Learn more