മലയാളികളുടെ ഇഷ്ട നടനാണ് മുകേഷ്. മുകേഷ് മറ്റ് താരങ്ങളെക്കുറിച്ച് പറയുന്ന കഥകൾ കേൾക്കാൻ എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ നടി ഉർവശിയുമൊത്തുള്ള രസകരമായ ഒരു ഓർമ പങ്കുവെക്കുകയാണ് താരം.
മലയാളികളുടെ ഇഷ്ട നടനാണ് മുകേഷ്. മുകേഷ് മറ്റ് താരങ്ങളെക്കുറിച്ച് പറയുന്ന കഥകൾ കേൾക്കാൻ എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ നടി ഉർവശിയുമൊത്തുള്ള രസകരമായ ഒരു ഓർമ പങ്കുവെക്കുകയാണ് താരം.
ഒരിക്കൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് ഉർവശിയോട് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേര് എഴുതാൻ പറഞ്ഞെന്നും ഉർവശി ആരുടെ പേരാണ് എഴുതിയതെന്ന് അറിയാനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നെന്നും മുകേഷ് പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു മുകേഷ്.
‘ഉർവശി ഒരു വയ്യാവേലി പിടിച്ച ഒരു ചെറിയ സംഭവമുണ്ട്. ഒരിക്കൽ ഉർവശിയോട് ഏറ്റവും ഇഷ്ടമുള്ള ആളാരാണ് എന്ന് ചോദിച്ചു.
അച്ഛനെയോ അമ്മയെയോ പറയാൻ പറ്റില്ല, സഹോദരി സഹോദൻമാരുടെ പേരും പറയാൻ കഴിയില്ല. സിനിമയ്‌ക്ക് അകത്തോ പുറത്തോ ഉള്ള ആരുടെ പേര് വേണമെങ്കിലും പറയാം.
അപ്പോഴാണ് ഉർവശിക്ക് അതിന്റെയൊരു ചതി മനസിലായത്. അവിടെയുള്ള എല്ലാവരും വിചാരിച്ചിരിക്കുന്നത് ഉർവശിക്ക് അവരെയാണ് ഇഷ്ടമെന്നാണ്. എല്ലാവരും അവരവരുടെ പേര് പറയുമെന്നാണ് വിചാരിച്ചത്. അവിടെ ഭക്ഷണം കൊണ്ട് വരുന്ന ആള് വരെ, ഇനി ഞാനോ മറ്റോ ആണോയെന്ന് വിചാരിച്ചു.
എന്നാൽ ഉർവശി എഴുതിയത് അച്ഛന്റെ പേര് തന്നെയായിരുന്നു. വേറേ ചിന്തിച്ചിട്ട് ആരെയും കിട്ടുന്നില്ലായിരുന്നു. പേര് നോക്കുമ്പോൾ, ചവറ വി. പി നായർ എന്നായിരുന്നു. ഞാൻ ആയിരുന്നു അതെടുത്തു വായിച്ചത്.
അത് കണ്ടിട്ട് ഞാൻ പറഞ്ഞു, ഇതൊരിക്കല്ലും പ്രതീക്ഷിച്ചില്ലായെന്ന്. സംവിധായകൻ ഐ. വി ശശിയൊക്കെ എന്നോട് ആരാണെന്ന് പറയാൻ പറഞ്ഞു. എല്ലാവരും ഉർവശിയത് പറയണമെന്ന് പറഞ്ഞ് ബഹളമായി,’ മുകേഷ് പറയുന്നു.
Content Highlight: Mukesh Talk About A Funny Story Of Urvashi