കോന്നി: സ്വന്തം കാരം നോക്കുന്ന താരങ്ങള്‍ കേന്ദ്രത്തിനെ പിന്തുണയ്ക്കുമെന്നും എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ് തങ്ങളെന്ന് പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും നടനും എം.എല്‍.എയുമായ മുകേഷ്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് അധപതനമാണെന്നും മുകേഷ് പറഞ്ഞു. കോന്നിയില്‍ ഇടുതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടിയെത്തിയതായിരുന്നു അദ്ദേഹം.