|

മുകേഷ് രാജി വെക്കണം; എ.കെ.ജി സെന്ററിന് മുന്നിൽ സമരവുമായി സ്ത്രീപക്ഷ പ്രവർത്തകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.കെ.ജി സെന്ററിന് മുന്നിൽ സമരം നടത്താനൊരുങ്ങി സ്ത്രീപക്ഷ പ്രവർത്തകർ. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. ആ​ക്ടി​വി​സ്റ്റും മനുഷ്യാവകാ​ശ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ കെ. ​അ​ജി​ത ഉൾപ്പടെയുള്ളവർ പ്രാതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മുകേഷ് രണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ല്‍ എ.​കെ​.ജി സെ​ന്‍ററി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധിഷേധിക്കുമെന്നും അവർ പറഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ചെ​യ്ത ന​ല്ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് മു​കേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന നിലപാടെന്നും വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന ഇത്തരം നി​ല​പാ​ട് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​രു​ത്. മ​റ്റു​പാ​ര്‍​ട്ടി​ക്കാ​ര്‍ സ്ഥാ​ന​ത്തു തു​ട​ര്‍​ന്ന​ല്ലോ എ​ന്ന ന്യാ​യീ​ക​ര​ണം ഇ​ട​തു​സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അജിത പറഞ്ഞു.

‘ആ​രോ​പ​ണം ഉ​യ​ര്‍​ന്നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പു​റ​ത്തു​പോ​കു​ന്ന കീ​ഴ്വ​ഴ​ക്കം നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ കേ​സ് തെ​ളി​ഞ്ഞാ​ല്‍ പു​റ​ത്തുപോ​വാ​മെ​ന്നാ​യി മാ​റി. അ​ത് മാ​റ്റ​ണം. ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​ര്‍ പു​റ​ത്തു​പോ​ക​ണം,’ അജിത കൂട്ടിച്ചേർത്തു. ഒപ്പം മു​കേ​ഷി​ന്‍റെ രാജി ആ​വ​ശ്യ​പ്പെ​ട്ട് സ്ത്രീ​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ സി.​പി​.ഐ.എം സം​സ്ഥാ​ന, ദേ​ശീ​യ നേ​താ​ക്ക​ള്‍​ക്ക് ക​ത്ത​യ​ച്ച​താ​യും അ​ജി​ത അ​റി​യി​ച്ചു.

മരട് പൊലീസാണ് മുകേഷിനെതിരെ കൊച്ചിയിലെ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

മുകേഷിനെതിരെ മൂന്ന് പേരാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. അതില്‍ ഒരാളുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻ കോടതി തടഞ്ഞിരുന്നു. മുകേഷിന്റെ ഹരജിക്ക് പിന്നാലെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlight: Mukesh should resign: Women activists protest in front of AKG Centre