തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.കെ.ജി സെന്ററിന് മുന്നിൽ സമരം നടത്താനൊരുങ്ങി സ്ത്രീപക്ഷ പ്രവർത്തകർ. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത ഉൾപ്പടെയുള്ളവർ പ്രാതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മുകേഷ് രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിഷേധിക്കുമെന്നും അവർ പറഞ്ഞു.
മുകേഷിനെതിരെ മൂന്ന് പേരാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. അതില്‍ ഒരാളുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻ കോടതി തടഞ്ഞിരുന്നു. മുകേഷിന്റെ ഹരജിക്ക് പിന്നാലെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി.
Content Highlight: Mukesh should resign: Women activists protest in front of AKG Centre