തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ മുകേഷ്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള സംഭവമാണ് മുകേഷ് തുറന്നുപറയുന്നത്.
‘വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു. സീനുകള്‍ പെര്‍ഫെക്റ്റ് ആയിരിക്കണമെന്ന് പാച്ചിക്കക്ക് (ഫാസില്‍) നിര്‍ബന്ധമായിരുന്നു. അതിനാല്‍ ചില സീനുകളെല്ലാം കുറേ പ്രാവശ്യം പറഞ്ഞുകൊടുത്താണ് നയന്‍താര ചെയ്തത്.
ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാന്‍ പാടായിരിക്കുമെന്നാണ് പടത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ നയന്‍താര എന്നോട് പറഞ്ഞത്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളില്‍ ആത്മവിശ്വാസമുണ്ട് എന്നാണ് നയന്‍താരക്ക് ഞാന്‍ മറുപടി കൊടുത്തത്,’ മുകേഷ് പറയുന്നു.
പിന്നീട് നയന്‍താര തമിഴില്‍ പടങ്ങള്‍ ചെയ്ത് തുടങ്ങിയെന്നും ഇന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയെന്നും മുകേഷ് പറയുന്നു. ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയന്‍താരയെന്നാണ് മുകേഷ് പറഞ്ഞത്.