| Thursday, 11th November 2021, 6:05 pm

മുകേഷ് വന്നിട്ട് മാത്രം എന്നെ വിളിച്ചാല്‍ മതിയെന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞു; മനസ് തുറന്ന് മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായകന്മാരില്‍ ഒരാളാണ് മുകേഷ്. കോമഡി റോളുകളിലൂടെയും സഹനടനായും തിളങ്ങിയ താരം മലയാള സിനിമയില്‍ തന്റെതായ സ്ഥാനമാണ് നേടിയെടുത്തത്.

താരത്തിന്റെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ വീക്ക്‌നെസുകളെ കുറിച്ചാണ് താരം അഭിമുഖത്തില്‍ തുറന്നു പറയുന്നത്. സെറ്റില്‍ താന്‍ എപ്പോഴും വൈകിയാണ് എത്താറുള്ളതെന്നും എത്ര ശ്രമിച്ചാലും തനിക്ക് നേരത്തെ എത്താന്‍ സാധിക്കാറില്ല എന്നുമാണ് താരം പറയുന്നത്.

തന്റെ ഈ വീക്ക്‌നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാലാണെന്നും താരം പറയുന്നു. ഇരുവരും ഒന്നിച്ചുള്ള ഷൂട്ടിംഗാണെങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഗോഡ്ഫാദര്‍ സിനിമയുടെ ലൊക്കേഷനില്‍ താന്‍ ഒരിക്കല്‍ സമയത്തിന് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സംവിധായകരായ സിദ്ദിഖും ലാലും എന്റെയടുത്ത് വന്ന് പറഞ്ഞു, ഒരു സണ്‍റൈസ് ഷോട്ട് പ്ലാന്‍ ചെയ്യുന്നുണ്ട് രാവിലെ നമുക്കത് എടുക്കണെന്ന്. അഥവാ വരാന്‍ പറ്റില്ലെങ്കില്‍ നമുക്കത് സണ്‍സെറ്റ് ആക്കാമെന്നും അവര്‍ പറഞ്ഞു.

കുഴപ്പമില്ല ഞാന്‍ സമയത്തിന് തന്നെ വരാമെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്ക് അലാറം ഒക്കെ വെച്ച് എങ്ങനെയോ എഴുന്നേറ്റ് കറക്ട് സമയത്ത് സെറ്റില്‍ വന്നു. അതോടെ ഫുള്‍ സെറ്റ് കൈയടിച്ചു,’ മുകേഷ് പറഞ്ഞു.

ജീവിതത്തില്‍ ആദ്യവും അവസാനവും സെറ്റില്‍ കൃത്യ സമയത്ത് എത്തിയത് അന്നാണെന്നും, പിന്നീട് എം.എല്‍.എ ആയപ്പോള്‍ തനിക്ക് എട്ടര മണിക്ക് സഭയില്‍ ഹാജരാവാന്‍ സാധിക്കാത്തതിനാലാണ് നിയമസഭാ യോഗം 9 മണിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം തമാശരൂപത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mukesh says about his weakness

Latest Stories

We use cookies to give you the best possible experience. Learn more