| Monday, 5th June 2023, 8:58 pm

മുന്നൂറുകോടി ബജറ്റിൽ ശക്തിമാൻ വരും, നായകനാരാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് മുകേഷ് ഖന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളിലെ ടെലിവിഷൻ പരിപാടിയായ ശക്തിമാൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. ട്രിലോജി ആയിട്ടാണ് ചിത്രം എത്തുക.

സോണി പിക്‌ചേഴ്‌സ് ഇന്ത്യ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഒരു വർഷം മുൻപ് നടത്തിയിരുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുകേഷ് ഖന്ന. ശക്തിമാൻ ബിഗ് ബജറ്റിൽ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരുവർഷം മുൻപ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷമാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

200 മുതൽ 300 കൊടിവരെയായിരിക്കും ചിത്രത്തിന്റെ ബജറ്റെന്ന് മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ചിത്രത്തിൽ രൺവീർ സിങ് ആയിരിക്കും ശക്തിമാനായി എത്തുന്നതെന്ന അഭ്യൂഹങ്ങൾ വന്നെങ്കിലും കൂടുതൽ വിവരങ്ങളൊന്നും മുകേഷ് ഖന്ന പുറത്തുവിട്ടില്ല. ചിത്രത്തിന്റെ സംവിധായകനെക്കുറിച്ചോ മാറ്റ് അഭിനേതാക്കളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

ഇതൊരു ചെറിയ ചിത്രമായിരിക്കില്ലെന്നും സമയമെടുത്തയായിരിക്കും ചിത്രം റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു വലിയ ചിത്രമായിരിക്കും അതുകൊണ്ടുതന്നെ സമയമെടുത്തായിരിക്കും റിലീസ് ഉണ്ടാകുക. അധികം വിവരങ്ങൾ ഒന്നും പുറത്തുവിടാൻ നിർവാഹമില്ല. ആരാണ് ശക്തിമാനായി വേഷമിടുന്നതെന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷെ ഇതൊരു കൊമേർഷ്യൽ ചിത്രമായിരിക്കും. ഈ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടെങ്കിലും ശക്തിമാന്റെ ഗെറ്റപ്പിൽ ആയിരിക്കില്ല എത്തുന്നത്,’ മുകേഷ് ഖന്ന പറഞ്ഞു.

പറയത്തക്ക കാർട്ടൂൺ ചാനലുകളൊന്നും ഇന്ത്യയിൽ ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ടവൻ ആയിരുന്നു ശക്തിമാൻ. പ്രായഭേദമില്ലാതെ ശക്തിമാനെ എല്ലാവരും വരവേറ്റിരുന്നു. 1997 മുതലാണ് ശക്തിമാനാ ദൂരദർശനിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്.

Content Highlights: Mukesh Khanna on Shakthiman

We use cookies to give you the best possible experience. Learn more