| Friday, 20th November 2020, 5:39 pm

അമ്മയില്‍ നിന്ന് ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യം എതിര്‍ത്ത് മുകേഷും ഗണേഷ്‌കുമാറും ; ഇടവേള ബാബുവിനെതിരായ പരാതിയും ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം എതിര്‍ത്ത് നടന്മാരും എം.എല്‍.എമാരായ കെ.ബി ഗണേഷ്‌കുമാറും, മുകേഷും.

കൊച്ചിയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. പ്രസിഡന്റ് മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് നേരത്തെ യോഗത്തിന് എത്തിയ ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. ‘അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.

ഞായറാഴ്ച സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ചേരുന്നുണ്ട്. ജനറല്‍ ബോഡി യോഗത്തിലേക്കുള്ള അജണ്ട എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Mukesh and Ganesh Kumar oppose the expulsion of Bineesh from AMMA; Discussion of the complaint against Idavela Babu

We use cookies to give you the best possible experience. Learn more