ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി
India
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 10:06 am

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 42.1 ബില്ല്യണ്‍ ഡോളര്‍ സമ്പത്തോടെ ചൈനയുടെ ഹൂയി കാ യാനിനെ പിന്തളളിയാണ് മുമ്പിലെത്തിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 952.35 രൂപയിലേക്ക് ഉയര്‍ന്നതോടെ അതിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 2.72 ലക്ഷം കോടി രൂപ (4,210 കോടി ഡോളര്‍) യായി ഉയരുകയായിരുന്നു. ഫോബ്‌സിന്റെ പുതിയ പട്ടിക അനുസരിച്ച് അംബാനിയുടെ വ്യക്തിഗത സമ്പത്ത് 466 മില്യണ്‍ ഡോളറാണ്.

ചൈനയുടെ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ചെയര്‍മാന്‍ ഹൂയി കാ യാനിന്റെ ആസ്തി 1.28 ബില്ല്യണ്‍ കുറഞ്ഞ് 40.6 ബില്ല്യണ്‍ ഡോളറിലെത്തി.


Dont Miss ട്വിറ്ററിന് കൈപ്പിഴ പറ്റി ട്രംപിന്റെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി ; ലോകം സമാധാനം അനുഭവിച്ച 11 മിനുട്ട് സമയമെന്ന് സൈബര്‍ലോകം


ആഗോളതലത്തില്‍ 14ാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. നിലവില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേയും ആസ്തിയുടേയും കണക്കുകള്‍ അനുസരിച്ചാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഈ വര്‍ഷം ഇതിനോടകം 75 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ മൂല്യം ഉയരാന്‍ സഹായിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ 7,209 കോടിയുടെ മൊത്തലാഭം 2017 സെപ്റ്റംബര്‍ ആയതോടെ 8,109 കോടിയായി ഉയരുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി 6 ലക്ഷം കോടി മൂലധനം ഉളള കമ്പനിയായി ബുധനാഴ്ച്ച റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് ആവുകയും ചെയ്തിരുന്നു.
അംബാനിയുടെ ടെലികോം എതിരാളിയായ എയര്‍ടെലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലും വ്യക്തിഗത ആസ്തിയുടെ കാര്യത്തില്‍ മുന്നോക്കം ചാടിയിട്ടുണ്ട്. 10.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി.