ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനെന്ന പദവി തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മുകേഷ് അംബാനിക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആസ്തിമൂല്യം 1.15 ലക്ഷം കോടിയിലേക്ക് താഴ്ന്നുവെങ്കിലും ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ മുകേഷ് സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.[]
മൂന്നുവര്‍ഷമായി റിലയന്‍സിന്റെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചുവരികയാണ്. എങ്കിലും രണ്ടാം സ്ഥാനത്തുള്ള ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിനേക്കാള്‍ 30% മുകളിലാണ് മുകേഷ്. ഏറ്റവും ധനികരായ 100 ഇന്ത്യക്കാരുടെ പട്ടികയാണ് ഫോബ്‌സ് തയാറാക്കിയത്.
മിത്തലിന്റെ ആസ്തിയും താഴ്ന്നിട്ടുണ്ട്. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ഓഹരി പങ്കാളി ഷപൂര്‍ജി പല്ലോണ്‍ ജിയുടെ ഉടമ പല്ലോണ്‍ മിസ്ട്രി, ഔഷധ നിര്‍മാണ കമ്പനി സണ്‍ ഫാര്‍മയുടെ ദിലീപ് സാംഗ്‌വി തുടങ്ങിയവരാണ് ആദ്യ അഞ്ച് പേരിലെ മറ്റുള്ളവര്‍.
മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനി 11-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലും മുകേഷ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. അന്ന് 2260 കോടി ഡോളര്‍ (1,13,000 കോടി രൂപ) ആയിരുന്നു മുകേഷിന്റെ മൊത്തം ആസ്തി.