| Thursday, 4th October 2018, 11:21 am

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായി വീണ്ടും മുകേഷ് അംബാനി; ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് തുടര്‍ച്ചയായി 11ാം തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ റിയന്‍ ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് ഫോബ്‌സ് മാഗസിന്‍. തുടര്‍ച്ചയായ 11ാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്.

47.3 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും മുകേഷ് അംബാനി തന്നെയാണ്. റിലയന്‍സ് ജിയോ ടെലികോംബ്രാന്റ് സേവനത്തിലൂടെ അദ്ദേഹത്തിന്റെ സമ്പത്ത് 9.3 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്തില്‍ 2. ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്.

അര്‍സെലര്‍ മിത്തലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 18.3 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്തില്‍ കഴിഞ്ഞവര്‍ഷമുണ്ടായ വര്‍ധനവ്.

“രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വെല്ലുവിളി നിറഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ 100 സമ്പന്നര്‍ക്കും പിടിച്ചുനില്‍ക്കാനായി. അതുകൂടാതെ പുതിയ കോടിപതികള്‍ കളത്തിലേക്ക് വന്നു. ” ഫോര്‍ബ്‌സ് ഏഷ്യയുടെ ഇന്ത്യന്‍ എഡിറ്റര്‍ നാസ്‌നീന്‍ കര്‍മാലി പറയുന്നു.

We use cookies to give you the best possible experience. Learn more