റിലയന്‍സിന്റെ നെറ്റ്‌വര്‍ക്ക് മീഡിയ നഷ്ടത്തില്‍? മാധ്യമസ്ഥാപനങ്ങള്‍ ടൈംസ് ഗ്രൂപ്പിന് വില്‍ക്കാനൊരുങ്ങി മുകേഷ് അംബാനി
national news
റിലയന്‍സിന്റെ നെറ്റ്‌വര്‍ക്ക് മീഡിയ നഷ്ടത്തില്‍? മാധ്യമസ്ഥാപനങ്ങള്‍ ടൈംസ് ഗ്രൂപ്പിന് വില്‍ക്കാനൊരുങ്ങി മുകേഷ് അംബാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 7:17 pm

ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ടസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മാധ്യമ സ്ഥാപനങ്ങള്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഗ്രൂപ്പിനാണ് സ്ഥാപനങ്ങള്‍ വില്‍ക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ പബ്ലിഷറായ ബെന്നെറ്റ് കോള്‍മാന്‍ അംബാനിയുടെ മാധ്യമ സ്ഥാപനമായ ന്യൂസ് 18 മാധ്യമ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്ന നെറ്റ്‌വര്‍ക്ക് 18 ന്റെ വിനോദ വിഭാഗങ്ങളുടെ ഒരു ഓഹരി സോണി കോര്‍പ്പറേഷന് വില്‍ക്കണമെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് മാധ്യമസ്ഥാപനങ്ങള്‍ വില്‍ക്കണമെന്ന ചര്‍ച്ചകളും വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നെറ്റ്‌വര്‍ക്ക് മീഡിയയ്ക്ക് കനത്ത നഷ്ടം വന്നതുകൊണ്ടാണ് വില്‍ക്കുന്ന സാഹചര്യത്തിലേക്ക് മുകേഷ് അംബാനി എത്തിയതെന്നാണ് സൂചന.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 178 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. 2014ലാണ് 56 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടുന്ന നെറ്റ്‌വര്‍ക്ക് 18 റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കുന്നത്.