മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. കാറുടമയായ മാന്‍സുഖ് ഹിരേനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നൗപാദ പൊലീസ് അറിയിച്ചു.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്.യു.വി വാഹനമാണ് കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു. ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനമുടമയായ മാന്‍സുഖിനെ പൊലീസ് ചോദ്യം ചെയ്തത്. വഴിയില്‍ വെച്ച് കേടായ തന്റെ വാഹനം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നും പിറ്റേന്ന് രാവിലെ വന്നപ്പോള്‍ വാഹനത്തെ കാണാതാവുകയായിരുന്നുവെന്നുമാണ് മാന്‍സുഖ് പൊലീസിന് നല്‍കിയ മൊഴി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mukesh Ambani bomb scare mystery,owner of SUV laden with explosives found dead