കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ നടന്‍ മുകേഷും.കോഴിക്കോട് ഭരണാധികാരിയായിരുന്ന സാമൂതിരുയുടെ വേഷത്തിലാണ് മുകേഷ് ചിത്രത്തില്‍ എത്തുന്നത്.
ആദ്യമായാണ് ഒരു ചരിത്ര കഥാപാത്രമായി മുകേഷ് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.
ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് മഞ്ജു വാര്യര്‍ എന്നിവരാണ് നായികമാരാവുന്നത്. തമിഴ് താരം അര്‍ജുനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.
Also Readശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചവിട്ടിയ നായിക ജയശ്രീയാണ്; ചിത്രം ‘നമ്പിനാല്‍ കെടുവതില്ലൈ’
നേരത്തെ മമ്മൂട്ടി ചിത്രമായ വന്ദേമാതരത്തില്‍ അഭിനയിച്ചിട്ടുള്ള അര്‍ജുന്‍ ആദ്യമായാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്. ചിത്രത്തില്‍ മധു, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സിദ്ധിഖ് ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു തുടങ്ങിയവരും അണിനിരക്കും.
ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നൂറു കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബരില്‍ ആരംഭിക്കും.
സാബു സിറിലാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റുകള്‍ ഹൈദരാബാദില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. നേരത്തെ ചരിത്രവും ഇമാജിനേഷനും കൂടികലര്‍ന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.