മുകേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫിലിപ്പ്സ്. മുകേഷിന്റെ മുന്നൂറാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഹെലൻ ചിത്രത്തിന് ശേഷം ആൽഫ്രഡ് കുരിയൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ കഥ കേട്ടപ്പോഴുള്ള അനുഭവം ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് മുകേഷ്. കഥ കേട്ടപ്പോൾ രണ്ടാമത്തെ മകൾ അന്ന ബെൻ ആകുമെന്ന് താൻ കരുതിയെന്നും മുകേഷ് പറഞ്ഞു. എന്നാൽ അന്ന ബെൻ ആവരുതെന്ന നിർബന്ധം ഡയറക്ടറിനെല്ലാം ഉണ്ടായിരുന്നെന്നും മുകേഷ് പറഞ്ഞു.
‘ഫിലിപ്സിന്റെ കഥ പറയുന്നത് ‘ഹെലൻ’ സിനിമ കഴിഞ്ഞതിനുശേഷം ആണ്. ഹെലനിൽ അന്ന ബെൻ ഹീറോയിൻ ആയിരുന്നു. അത് നല്ല ഹിറ്റായി. അന്ന ബെൻ എന്ന നടിയെ എല്ലാവരും തിരിച്ചറിഞ്ഞു. ഫിലിപ്സിന്റെ കഥ കേൾക്കുമ്പോൾ രണ്ടാമത്തെ മകൾ പ്ലസ് ടു, ബോൾഡ്, റിബല്ലിസ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ്. അപ്പോൾ എന്നെ മനസ്സിൽ വരുന്നത് അത് അന്നബെൻ ആയിരിക്കും എന്നാണ്. അത് ഞാൻ ഉറപ്പിച്ചു.
കഥ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഡയറക്ടറിനടുത്ത് ഞാൻ അങ്ങോട്ട് ചോദിച്ചു, രണ്ടാമത്തെ മകൾ അന്ന ബെൻ അല്ലേ എന്ന്. ‘ചേട്ടാ അന്നബെൻ ആയിരിക്കരുത് എന്നാണ് ഞങ്ങൾ ആദ്യം തന്നെ തീരുമാനിച്ചത, അത് ക്ലീഷേ ആവും. രണ്ടാമത്തെ സിനിമയിൽ ഇങ്ങനെയുള്ള റോള് ചെയ്യുമ്പോൾ ചേട്ടൻ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരും പ്രതീക്ഷിക്കും. ആ രീതിയിലോട്ട് സിനിമ പോകേണ്ടത് ആയിട്ട് വരും’ എന്നവർ പറഞ്ഞു.
അങ്ങനെയുള്ള ഒരു പ്രതീക്ഷ കൊടുക്കാൻ പാടില്ല എന്തായാലും അത് ഒരു പുതിയ ആൾ ആയിരിക്കണം എന്നുള്ളത് ഈ സിനിമയുടെ ആദ്യ തീരുമാനമായിരുന്നു. അത് വലിയൊരു പ്ലസ് പോയിന്റ് ആയിട്ടാണ് അതിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ തോന്നുന്നത്. എല്ലാവരും സേഫ് സൈഡ് നോക്കുന്ന ആളുകളാണ്. ഒരു സിനിമയെടുത്ത് കഴിഞ്ഞാൽ അയാളെ കിട്ടിയാൽ സേഫ് ആയി എന്നാണ് എല്ലാവരും കരുതുക,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh about philphs movie’s character selection