Entertainment news
നേറ്റീവ് ഡോട്ടറുമായി മുഹ്‌സിന്‍; കൂടെ ചിന്മയിയും അറിവും വേടനും ഹാരിസ് സലിമും; സംഗീതം ഗോവിന്ദ് വസന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 29, 03:55 pm
Saturday, 29th May 2021, 9:25 pm

കൊച്ചി: മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ നേറ്റീവ് ബാപ്പയ്ക്കും ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിനും ശേഷം നേറ്റീവ് ഡോട്ടറുമായി മുഹ്‌സിന്‍ പരാരിയും സംഘവും.

ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്യുന്ന നേറ്റീവ് ഡോട്ടറില്‍ ചിന്മയി, അറിവ്, വേടന്‍, ഹാരിസ് സലിം തുടങ്ങിയവരാണ് ഗാനം ആലപിക്കുന്നത്.

നേറ്റീവ് ബാപ്പയിലും ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിലും മാമുക്കോയയായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തിനെതിരെയായിരുന്നു നേറ്റീവ് ബാപ്പ.

ഫാസിസ്റ്റ് പ്രവണതകള്‍ക്കും ഭരണകൂട ഭീകരതയ്ക്കും എതിരായ രൂക്ഷവിമര്‍ശനമായിരുന്നു ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിലുണ്ടായിരുന്നത്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള ഭരണകൂട ഭീകരതയാണ് ആല്‍ബത്തിന്റെ പശ്ചാത്തലം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Muhsin with native daughter;  Chinmayi, Arivu, Vedan and Harris Salim; Music by Govind Vasantha