| Monday, 1st August 2022, 11:11 pm

'മഴ മയയുടെ പര്യായമാണ്' എന്നെഴുതിയത് എന്റെ രാഷ്ട്രീയമാണ്, അതുപോലെ തല്ലുമാലയിലും എന്റെ പൊളിറ്റിക്കല്‍ സ്ലോഗനുണ്ട്: മുഹ്സിന്‍ പരാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ നേറ്റീവ് ബാപ്പയും, കെ.എല്‍ പത്ത് പത്ത്, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളികളുടെ മനസില്‍ ഇടം നേടിയ ആളാണ് മുഹ്സിന്‍ പരാരി.

താന്‍ തിരക്കഥ എഴുതുന്ന ഏറ്റവും പുതിയ ചിത്രം തല്ലുമാലയുടെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സൃഷ്ടികളിലുള്ള രാഷ്ട്രിയത്തെ പറ്റിയും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ പറ്റിയും പറയുകയാണ് മുഹ്സിന്‍.

തന്റെ സൃഷ്ടികളില്‍ തന്റെ തന്നെ നൈസര്‍ഗികതെയാണ് താന്‍ അവലംബമാക്കറുള്ളതെന്നും. തന്റെ ഫിലോസഫി തന്നെയാണ് എല്ലാത്തിലുമുള്ളതെന്നുമാണ് മുഹ്സിന്‍ പറയുന്നത്.

തന്റെ രാഷ്ട്രീയ ബോധവും സൗന്ദര്യബോധവും തമ്മിലെല്ലാം ബന്ധമുണ്ടെന്നും മുഹ്സിന്‍ കൂട്ടിചേര്‍ക്കുന്നു.

‘ എന്റെ നൈസര്‍ഗികതെ തന്നെയാണ് ഞാന്‍ അവലംബമാക്കാറുള്ളത്. എന്റെ ഫിലോസഫി തന്നെയാണ് എല്ലാത്തിലുമുള്ളത്. എന്റെ സൗന്ദര്യബോധവും രാഷ്ട്രീയ ബോധവും തമ്മില്‍ ബന്ധമുണ്ട്. ഇതിനെ രണ്ടിനെയും വേര്‍തിരിച്ച് കാണാന്‍ കഴിയില്ല.

ഇതാണ് എന്റെ രാഷ്ട്രീയ മുദ്രാവാക്യം എന്ന് എടുത്ത് പറയാന്‍ പറ്റുന്ന രണ്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ കെ. എല്‍ 10 പത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പോസ്റ്ററില്‍ ഞാന്‍ എഴുതിയ ‘മഴ മയയുടെ പര്യായമാണ്’ എന്ന വാചകവും, അതുപോലെ തല്ലുമാലയിലെ ഓളെ മെലഡി പാട്ടിലെ ‘സമ ഗമ, സമ ഗരിമ’ എന്ന വരിയുമാണ്.

ആ വരിയുടെ അര്‍ത്ഥം പറഞ്ഞാല്‍ ഇക്വല്‍ ഡിഗ് നിറ്റി, ഇക്വല്‍ പ്രൈഡ് എന്നാണ്’, മുഹ്‌സിന്‍ പറയുന്നു. അഹങ്കാരിക്കാനുള്ള അവകാശം തുല്യ അവകാശം എന്നതാണ് എന്റെ രാഷ്ട്രീയാമെന്നും മുഹ്സിന്‍ പറയുന്നു.

ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും ലഭിക്കുന്നത്. വലിയ കാത്തിരിപ്പിലാണ് ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.


ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

Content Highlight : Muhsin Parari says that his politics is reflect on his contents

We use cookies to give you the best possible experience. Learn more