കെ.എല്‍.10 പത്ത് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച സംവിധായകനാണ് മുഹ്‌സിന്‍ പരാരി. സംവിധായകന്‍ എന്നതിലുപരി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളില്‍ ഒരാളായും ഇപ്പോള്‍ മുഹ്‌സിന്‍ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരില്‍ ഒരാളാണ് മുഹ്‌സിനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്.
ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൈനസൗത്ത്പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിന് പുറമെ ബേസില്‍ ജോസഫും നിഖില വിമലും അനശ്വര രാജനും അഭിമുഖത്തില്‍ പങ്കെടുത്തു. ഈ കാലഘട്ടത്തിലെ മികച്ച എഴുത്തുകാരില്‍ രണ്ടുപേരാണ് മുഹ്‌സിനും വിനായകുമെന്ന് ബേസില്‍ ജോസഫും അഭിമുഖത്തില്‍ പറഞ്ഞു.
ബേസില്‍ ജോസഫ് അഭിനയിച്ച ഫാലിമി സിനിമയിലെ ‘മഴവില്ലിലെ വെള്ളയെ നൊമ്പര പമ്പര ചുറ്റലില്‍ കണ്ടോ നീ’ എന്ന വരികളില്‍ ഒളിഞ്ഞിരിക്കുന്ന സങ്കടത്തെ ഡീ കോഡ് ചെയ്ത് മനസ്സിലാക്കിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ബേസില്‍ മറുപടി പറയുമ്പോഴായിരുന്നു പൃഥിരാജിന്റെ പരാമര്‍ശം.
എന്നാല്‍ ആ വരികളെ കുറിച്ച് അത്രയും ആലോചിച്ചിട്ടില്ലായിരുന്നു എന്നായിരുന്നു ബേസിലിന്റെ മറുപടി. മുഹ്‌സിന്‍ പരാരിയുടേതായിരുന്നു ആ വരികള്‍. താന്‍ മുഹ്‌സിന്‍ പരാരിയുടെ വലിയ ഫാനാണെന്നും അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു. ഈ സമയത്താണ് മുഹ്‌സിന്‍ അമേസിങ് റൈറ്ററാണെന്ന് പൃഥിരാജ് പറഞ്ഞത്.
‘മുഹ്‌സിന്‍ പരാരിയുടെ ഭയങ്കര ഫാനാണ് ഞാന്‍. ഭീകര ലിറിക്‌സാണ് അദ്ദേഹത്തിന്റേത്. മുഹ്‌സിനും വിനായകുമാണ് ഈ കാലഘട്ടത്തിലെ മികച്ച ഗാനരചയിതാക്കളില്‍ രണ്ടുപേര്‍,’ എന്നായിരുന്നു ബേസില്‍ പറഞ്ഞത്.
ഗുരുവായൂരമ്പല നടയിലാണ് പൃഥിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമ. ഏപ്രില്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. പൃഥ്വിരാജിന് പുറമെ ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.
CONTENT HIGHLIGHTS: Muhsin Parari is an amazing writer: Prithiraj