ടോവിനോ തോമസ് നായകനായി എത്തിയ തല്ലുമാല തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ് ചിത്രങ്ങളില്‍ ബിഗ്ഗസ്റ്റ് ഫസ്റ്റ് ഡേ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
ചിത്രത്തിലെ ട്രെയ്ലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡയലോഗ് ആയിരുന്നു ടൊവിനോ തോമസിന്റെ മണവാളന്‍ വസീം പറയുന്ന’ആരാധകരെ ശാന്തരാകുവിന്‍’.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആ ഡയലോഗ് ആദ്യം ആ സീനിന് വേണ്ടി എഴുതിയിരുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്സിന്‍ പരാരി.
ആ സീന്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ദിവസം കാലാവസ്ഥാ പ്രതികൂലമായിരുന്നുവെന്നും മഴ പെയ്ത കാരണം ടൊവിനോയുടെ ഷോട്ട് എടുക്കാന്‍ പറ്റിയില്ലെന്നും മുഹ്സിന്‍ പറയുന്നു.
അന്ന് ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോകാന്‍ ലുക്മാന്‍ തന്റെ വണ്ടിയില്‍ ആയിരുന്നു കയറേണ്ടതെന്നും ഒരുപാട് പേരോട് സെല്‍ഫി എടുത്ത് നിന്നത് കൊണ്ട് ലുക്മാന്‍ വരാന്‍ താമസിച്ചു എന്നുമാണ് മുഹ്സിന്‍ പറയുന്നത്.
സെല്‍ഫിയെടുത്ത് കഴിഞ്ഞ് ലുക്മാന്‍ തിരിച്ച് വന്നപ്പോള്‍ അവനോട് പറഞ്ഞ കാര്യമാണ് ആ ഡയോലോഗായി മാറിയതെന്നാണ് മുഹ്സിന്‍ കൂട്ടിച്ചേര്‍ക്കുന്നത്.
‘മഴ പെയ്ത കാരണം അന്ന് ടൊവിനോയുടെ ഷോട്ട് എടുക്കാന്‍ പറ്റിയില്ല. തിരിച്ച് പോകാന്‍ ലുക്മാന്‍ എന്റെ വണ്ടിയില്‍ ആയിരുന്നു കയറേണ്ടിയിരുന്നത്, സെല്‍ഫി എടുക്കാന്‍ കുറെ പേര്‍ ഉണ്ടായിരുന്നു, തിരിച്ച് വണ്ടിയില്‍ കയറിപ്പോള്‍ ഞാന്‍ ലുക്മാനോട് ചോദിച്ചു എന്ത് ബുദ്ധിമുട്ടാണെന്ന്. അപ്പോള്‍ ലുക്മാനാണ് പറഞത്, അവന്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത് അവന്‍ വന്ന് ഒരു സ്ഥലത്ത് കാലുകുത്തിയാല്‍ അവിടെ ബ്ലോക്ക് ഉണ്ടാകണം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു നീ എവിടെ എങ്കിലും ചെന്നാല്‍ അവിടെ കുറെ ക്രൗഡ് ഉണ്ടെങ്കില്‍ നീ അവിടെ ഇറങ്ങി ഉടനെ ‘ആരാധകരെ ശാന്തരാകു’ എന്ന് പറയണം എന്ന് പറഞ്ഞു,’ മുഹ്സിന്‍ പറയുന്നു.
അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് താന്‍ ആ പറഞ്ഞത് കൊള്ളാമല്ലോ എന്ന് തോന്നിയതും ആ സീന്‍ ഷൂട്ട് ചെയ്തതെന്നും മുഹ്സിന്‍ പരാരി പറയുന്നു.
ഖാലിദ് റഹ്മാന്റെ സംവിധാനത്തിലാണ് തല്ലുമാല ഒരുങ്ങിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുക്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്.