തിരുവനന്തപുരം: പുതിയ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. ഏറ്റവും പ്രായം കൂടിയ അംഗം വി.എസ് അച്യുതാനന്ദനും. മുഹസിന് പ്രായം 30 ഉം വി.എസിന് 92 ആണ് വയസ്. കഴിഞ്ഞ സഭയിലും സീനിയര്‍ വി.എസ് അച്യുതാനന്ദന്‍ തന്നെയായിരുന്നു.
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവായ മുഹ്‌സിന്‍ 7404 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പതിനഞ്ചു വര്‍ഷമായി മണ്ഡലം ഭരിച്ച സി.പി മുഹമ്മദിനെ മലര്‍ത്തിയടിച്ചത്.
മുപ്പത്തി മൂന്ന് വയസുള്ള കെ.എസ് ശബരിനാഥ്, റോജിജോണ്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ആന്റണി ജോണ്‍ എന്നിവരാണ് മുഹ്‌സിന്റെ തൊട്ടു മുകളിലുള്ളവര്‍.
എഴുപത് വയസ് പിന്നിട്ട രണ്ടുപേരാണ് ഇരു മുന്നണികളെയും നയിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണ സഭക്കുണ്ടാവും 72 വയസ്സുള്ള പിണറായി വിജയനും 73 വയസ്സുള്ള ഉമ്മന്‍ ചാണ്ടിയും. നേമത്ത് നിന്നും അക്കൗണ്ട് തുറന്ന രാജഗോപാലും (86) പാലായില്‍നിന്നുള്ള കെ.എം. മാണിയും 80 സഭയില്‍ മുതിര്‍ന്നവരാണ്.