യഥാര്‍ത്ഥ ഹീറോസിന് സിറാജിന്റെ സമ്മാനം; കളത്തിനകത്തും പുറത്തും മനം കവര്‍ന്ന് താരം
ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കിരീടം നേടിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 37 പന്തില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ കളി ജയിക്കുകയായിരുന്നു.
രോഹിത് ശര്‍മക്ക് പകരം ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരവരും അനായാസം വിജയം നേടുകയായിരുന്നു. ഗില്‍ 19 പന്ത് നേരിട്ട് 27 റണ്‍സ് നേടിയപ്പോല്‍ കിഷന്‍ 18 പന്തില്‍ 23 നേടി.
ഏഴ് ഓവര്‍ എറിഞ്ഞ് 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ സിറാജാണ് ഫൈനലിലെ താരം. തുടക്കം മുതല്‍ തീ തുപ്പിയ സ്‌പ്ലെല്ലില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറ് ലങ്കന്‍ ബാറ്റര്‍മാരെ പറഞ്ഞയച്ചത്. ഒരോവറില്‍ നാല് വിക്കറ്റടക്കം താരം ലങ്കയെ പൂര്‍ണമായും വധിക്കുകയായിരുന്നു.
മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത് സിറാജിനെയായിരുന്നു. ഈ അവാര്‍ഡിന് ലഭിച്ച തുക മുഴുവന്‍ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയാണ് സിറാജ് ആരാധകരുടെ മനം കവര്‍ന്നത്. കളിത്തിനകത്തും പുറത്തും താരം ഒരു ഹീറോ തന്നെയായിരുന്നു സിറാജ് ഇന്ന്.
മഴ ഒരുപാട് മത്സരങ്ങളില്‍ രസം കൊല്ലിയായി എത്തിയപ്പോഴെല്ലാം ഗ്രൗണ്ട് സ്റ്റാഫുകള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. അപ്രതീക്ഷ മഴകളെയും അല്ലാതെയുള്ള മഴകളെയും കാത്തിരുന്ന ഗ്രൗണ്ട് സ്റ്റാഫുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന്റെ കൂടെ ഫലമാണ് ഈ ഏഷ്യാ കപ്പ് പൂര്‍ണമായത്.
സിറാജിന് പുറമെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് പ്രൈസ് മണി നല്‍കിയിരുന്നു.
‘ഈ ക്യാഷ് പ്രൈസ് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കാണ്. അവരില്ലാതെ ഈ ടൂര്‍ണമെന്റ് സാധ്യമാകുമായിരുന്നില്ല,’ അവാര്‍ഡ് നേടിയതിന് ശേഷം സിറാജ് പറഞ്ഞു.
Content Highlight: Muhammed Siraj shows great gesture by Giving his Prize Money to Groundsmen