അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ടീമിനെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും നേരിടും.
ഓസ്‌ട്രേലിയക്കെതിരെ ട്വന്റി-20 പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ പേസ് ബൗളര്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു.
ലോകകപ്പ് ടീമിന്റെ റിസേര്‍വ് പ്ലെയേഴ്‌സിലാണ് ഷമിക്ക് അവസരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഓസീസിനെതിരെ പ്രധാന ടീമിലുള്ള ഷമിക്ക് ട്വന്റി-20യില്‍ തന്നെകൊണ്ട് ഇനിയും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കാനുള്ള അവസരമായിരുന്നു.
എന്നാല്‍ ഷമി ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ . ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആദ്യ മത്സരത്തിന്റെ വേദിയായ മൊഹാലിയില്‍ അദ്ദേഹം ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.
ഷമിക്ക് പകരം ഇന്ത്യന്‍ ടീം പരിഗണിക്കുന്നത് വെറ്ററന്‍ താരമായ ഉമേഷ് യാദവിനെയാണെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷമി തിരിച്ചുവരുമോ ഇല്ലയോ എന്ന് പരിഗണിച്ചായിരിക്കും ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
കുറച്ചു നാളുകള്‍ക്ക് മുമ്പാണ് ഉമേഷ് യാദവ് ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയെത്തിയത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍സെക്‌സിനായി കളിക്കുന്ന അദ്ദേഹം പരിക്ക് കാരണമായിരുന്നു ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി വിരലില്‍ എണ്ണാവുന്ന ടി-20 മാത്രം കളിച്ചിട്ടുള്ള ഉമേഷ് നിലവിലെ സെറ്റപ്പുമായി ഫിറ്റ് ആകുമോ എന്ന് കണ്ടറിയണം.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അദ്ദേഹം കളിക്കുമോ എന്ന് കണ്ടറിയണം. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് ട്വന്റി-20 സ്‌ക്വാഡിലേക്ക് വിളി വരുന്നത്. എന്നാല്‍ അതിലും കളിക്കാന്‍ ഷമിക്ക് പറ്റില്ലെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഓസ്ട്രേലിക്കെതിരെയുള്ള നിലവിലെ ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്ക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
Content Highlight: Muhammed Shami Is tested covid poistive and Umesh Yadav might Replace in t-20 series against Australia