| Thursday, 15th March 2018, 7:10 pm

സഹോദരന്‍ എനിക്കൊപ്പമല്ല താമസിക്കുന്നത്, പിന്നെങ്ങനെ ഹസിനെ പീഡിപ്പിക്കും; തെളിവ് തന്‍റെ പക്കലുണ്ടെന്ന് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ:  നിരപരാധിത്വം തെളിയിക്കാനുളള തെളിവ് തന്‍റെ പക്കലുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമിയുടെ സഹോദരുനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു എന്ന ഭാര്യ ഹസിന്റെ ആരോപണത്തെ തള്ളി ഷമി രംഗത്തെത്തി. ഇന്ത്യാ ടുഡേയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also: ഷമിക്കെതിരെ ഒത്തുകളി വിവാദം അന്വേഷിക്കണം; ആന്റി-കറപ്ഷന്‍ യൂണിറ്റിനോട് ബി.സി.സി.ഐ

ഭാര്യ ഹസിന്‍ ജഹാനുമായി ഇനി ഒത്തുതീര്‍പ്പുണ്ടാകില്ല, വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്. ഷമി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാനുളള തെളിവ് തന്‍റെ പക്കലുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ ഞങ്ങള്‍ ടെസ്റ്റ് കളിക്കുകയായിരുന്നു. ആറിന് ഞങ്ങള്‍ ഭുവിയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ദല്‍ഹിയിലെ താജ് ഹോട്ടലിലായിരുന്നു പരിപാടി. ഞാനന്ന് സ്ലീവ് ലെസ് ജാക്കറ്റായിരുന്നു ധരിച്ചിരുന്നത്. തിരിച്ച് ഫാം ഹൗസിലെത്തിയപ്പോള്‍ എന്തിനാണ് സ്ലീവ് ലെസ് ജാക്കറ്റ് ധരിച്ചതെന്ന് അവളെന്നോട് ചോദിച്ചതാണ്. എന്റെ സഹോദരന്‍ എനിക്കൊപ്പമല്ല താമസിക്കുന്നത്. അവന്‍ ചിത്രത്തില്‍ പോലുമില്ല. പിന്നെയെങ്ങനെയാണ് തന്റെ സഹോദരന്‍ ഹസിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുക. ഷമി പറയുന്നു.

Read Also:‘ഈ സമയം എത്രയും വേഗം കടന്നുപോകണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്’; ഷമിയ്ക്ക് പിന്തുണയുമായി കൈഫ്

അതേസമയം ഗാര്‍ഹിക പീഡന വിവാദത്തില്‍ അകപ്പെട്ട ് ഷമിയുടെ മേല്‍ ഒത്തുകളി വിവാദം അന്വേഷിക്കണമെന്ന് ആന്റി-കറപ്ഷന്‍ യൂണിറ്റിനോട്(എസിയു) ആവശ്യപ്പെട്ട് ബി.സി.സി.ഐ ആവശ്യപ്പെട്ടു. ബി.സി.സി.ഐയുടെ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായി നയിക്കുന്ന കമ്മിറ്റി ഓഫ് അഡിമിന്സ്ട്രേറ്റേര്‍സ്(സി.എ.ഒ) എസിയു തലവന്‍ നീരജ് കുമാറിനോട് ഈ ആരോപണത്തിന്മേല്‍ അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : മുഹമ്മദ് ഷമിക്കെതിരെ നടപടി ശക്തമാക്കി പൊലീസ്; ഷമിയുടെ ഫോണ്‍ കണ്ടുകെട്ടി; വിവരങ്ങള്‍ക്കായി ബി.സി.സി.ഐക്ക് പൊലീസ് കത്തയച്ചു

മാര്‍ച്ച് ഒമ്പതിനായിരുന്നു ഷമിയ്ക്കും കുടുംബത്തിനും എതിരെ ഹസിന്‍ പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ വെട്ടിക്കുറച്ചിരുന്നു.

We use cookies to give you the best possible experience. Learn more