പശ്ചിമ ബംഗാളില്‍ സിപിഐഎം സിറ്റിംഗ് എംപി മുഹമ്മദ് സലീം മൂന്നാം സ്ഥാനത്ത്; ദീപാ ദാസ് മുന്‍ഷിക്ക് നേടാനായത് ആറ് ശതമാനം വോട്ട് മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 7:17 pm
പശ്ചിമ ബംഗാളില്‍ റായ്ഗഞ്ജ് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനിറങ്ങിയ സിപിഐഎം സിറ്റിംഗ് എംപി മുഹമ്മദ് സലീമിന് പരാജയം. ബിജെപിയുടെ ദേബശ്രീ ചൗധരിയാണ് ഇവിടെ വിജയിച്ചത്. ആറായിരം വോട്ടുകള്‍ക്കാണ് ദേബശ്രീ വിജയിച്ചത്. മുഹമ്മദ് സലീം മൂന്നാം സ്ഥാനത്താണ്.
ദേബശ്രീ ചൗധരി 508386 വോട്ട് നേടിയപ്പോള്‍ അഗര്‍വാള്‍ കനയ്യലാല്‍ 447999 വോട്ടാണ് നേടിയത്. മുഹമ്മദ് സലീമിന് 181071 വോട്ടുകളാണ് നേടിയത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഗര്‍വാള്‍ കനയ്യലാല്‍ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന ഇവിടെ വീണ്ടും മത്സരത്തിനിറങ്ങിയ ദീപ ദാസ് മുന്‍ഷി നാലാം സ്ഥാനത്തായി പോയി.
ദീപദാസ് മുന്‍ഷിക്ക് ആറ് ശതമാനം വോട്ടുകളെ നേടാനായുള്ളു. 83224 വോട്ടാണ് ദീപദാസ് മുന്‍ഷി നേടിയത്.