കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി. എ മുഹമ്മദ് റിയാസിനെയും ടി. വി രാജേഷ് എം.എല്‍.എയെയും സി.പി.ഐ.എം നേതാവ് കെ. കെ. ദിനേശനെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
2010ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
കേസിന്റെ വിചാരണയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ കോടതി ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Muhammed Riyas, T V Rajesh MLA in remand by court