കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മനസ്സു തുറന്ന് നിയുക്ത പൊതുമരാമത്ത് മന്ത്രിയും മകള്‍ വീണയുടെ ഭര്‍ത്താവുമായ പി.എ. മുഹമ്മദ് റിയാസ്.
പിണറായി വിജയനെന്ന ജനപ്രതിനിധിയുടെ മികവ് അദ്ദേഹമെന്ന ഗൃഹനാഥനിലും കാണാമെന്ന് മുഹമ്മദ് റിയാസ് പറയുന്നു. വീട്ടില്‍ ഒരുമിച്ചുള്ളപ്പോള്‍ ഒന്നിച്ച് സിനിമ കാണാനും തമാശകള്‍ പറയാനും സമയം കണ്ടെത്തുന്നയാളാണ് പിണറായി വിജയനെന്ന് റിയാസ് പറഞ്ഞു.
മകളുടെ ഭര്‍ത്താവായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം തനിക്ക് തരാന്‍ പോകുന്നില്ലെന്നും അത് താന്‍ ആഗ്രഹിച്ചിട്ടുമില്ലെന്നും റിയാസിന്റെ വാക്കുകള്‍.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തനിക്കുനേരെ വ്യക്തിഹത്യ നടത്തിയവരും മോശം പ്രചരണങ്ങള്‍ നടത്തിയവരുമെല്ലാം ഇന്ന് തന്റെ സുഹൃത്തുക്കളാണ്. പരിഹസിച്ചവരോടെല്ലാം പ്രവര്‍ത്തിച്ചുകൊണ്ട് മറുപടി പറയാനാണ് താല്‍പര്യമെന്നും റിയാസ് അഭിപ്രായപ്പെട്ടു.
മാത്രമല്ല വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ചും ആലോചിച്ച് നിലപാടെടുത്തും മുന്നോട്ടു പോവാനാണ് താല്‍പര്യമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം മന്ത്രിസഭയിലെ അംഗങ്ങളെകുറിച്ചുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മന്ത്രിസഭയില്‍, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ മന്ത്രിസഭയില്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയതിന് മാതൃഭൂമി പത്രത്തിന് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അഡ്വക്കേറ്റ് പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന നിലയിലല്ല മന്ത്രിസഭയില്‍ കയറിയതെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നും ഇടതുപ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറായിരുന്ന പ്രൊഫ.ആര്‍. ബിന്ദു ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ് അതിനാല്‍ അവരെ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന് മാത്രം വിളിക്കരുതെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Muhammed Riyas says about Pinarayi Vijayan