| Wednesday, 18th September 2019, 5:08 pm

മാപ്പിരന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കര്‍ക്ക് കൊടുക്കേണ്ടത് 'ഭീരുരത്‌ന'; ഉദ്ധവ് താക്കറെയ്ക്ക് മുഹമ്മദ് റിയാസിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. നിരവധി തവണ മാപ്പിരന്ന് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് ‘ഭീരുരത്‌ന’ ബഹുമതിയാണെന്ന് റിയാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു റിയാസിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലില്‍ വച്ച് ഹരജി സമര്‍പ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുകയാണെങ്കില്‍ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരും.’

‘വീര്‍’ (ധീരന്‍) എന്ന വാക്കിനെത്തന്നെ അന്വര്‍ത്ഥമാക്കുന്ന സമരജീവിതം നയിച്ച് , ഇരുപത്തിമൂന്നാംവയസ്സില്‍ തൂക്കുമരത്തിലേക്ക് നടന്നു കയറുമ്പോഴും ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ മുഴക്കിയ ‘ഷഹീദ് ‘ (രക്തസാക്ഷി ) ഭഗത് സിങ്ങിനാണ് ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ യഥാര്‍ത്ഥ ധീരന്‍. ഭാരതരത്‌ന നല്‍കി ആദരിക്കേണ്ടത് വീര്‍ ഭഗത് സിംഗിനെയാണ്.’- റിയാസ് കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മുംബൈയില്‍ നടന്ന ‘സവര്‍ക്കര്‍ എക്കോസ് ഫ്രം ‘ എന്ന ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്.

മുഹമദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭാരതരത്‌നം നല്‍കേണ്ടത് വീര്‍ ഭഗത് സിംഗിന്,
സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് ‘ഭീരുരത്‌ന’

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കി രാഷ്ട്രം ആദരിക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലില്‍ വച്ച് ഹരജി സമര്‍പ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുകയാണെങ്കില്‍ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരും.

‘വീര്‍’ (ധീരന്‍) എന്ന വാക്കിനെത്തന്നെ അന്വര്‍ത്ഥമാക്കുന്ന സമരജീവിതം നയിച്ച് , ഇരുപത്തിമൂന്നാംവയസ്സില്‍ തൂക്കുമരത്തിലേക്ക് നടന്നു കയറുമ്പോഴും ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ മുഴക്കിയ ‘ഷഹീദ് ‘ (രക്തസാക്ഷി ) ഭഗത് സിങ്ങിനാണ് ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ യഥാര്‍ത്ഥ ധീരന്‍. ഭാരതരത്‌ന നല്‍കി ആദരിക്കേണ്ടത് വീര്‍ ഭഗത് സിംഗിനെയാണ്.

സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് ‘ഭീരുരത്‌ന’ ബഹുമതിയാണ്. ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവിനുള്ള അവാര്‍ഡ്.


WATCH THIS VIDEO:

We use cookies to give you the best possible experience. Learn more