മാലദ്വീപ് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍
World
മാലദ്വീപ് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2013, 3:30 pm

മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റില്‍. മാലിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. പ്രസിഡന്റായിരിക്കെ ക്രമിനല്‍ ചീഫ് ജഡ്ജി അബ്ദുള്ള മൊഹമ്മദിനെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ട കേസിലാണ് നഷീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.[]

അറസ്റ്റിനെ തുടര്‍ന്ന് നഷീദിന്റെ അനുയായികളും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടയി. കനത്ത പോലീസ് ബന്തവസിലായിരുന്നു അദ്ദേഹത്തിന്റെ വീട്. നേരത്തേ നഷീദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നേരത്തേ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ അഭയം തേടുകയായിരുന്നു.

ഫെബ്രുവരി 13ന് അഭയം തേടിയ അദ്ദേഹം കഴിഞ്ഞ 11നാണ് പുറത്തിറങ്ങിയത്.  കോടതിയുടെ വാറണ്ട് മടങ്ങിയതിനാല്‍ കോടതിയുടെ പുതിയ  തീരുമാനം വരും വരെ നഷീദിന് സ്വതന്ത്രമായി നടക്കാമെന്നുമായിരുന്നു മാലദ്വീപ് സര്‍ക്കാരിന്റെ അന്നത്തെ നിലപാട്.

എന്നാല്‍ ബുധനാഴ്ച്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കും. ധൂണിധൂ തടങ്കല്‍ കേന്ദ്രത്തിലേക്കാണ് നഷീദിനെ മാറ്റിയിരിക്കുന്നത്.

കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നഷീദിന് സാധിക്കില്ല. അതേസമയം, അദ്ദേഹത്തിന്റെ പാര്‍ട്ടി ആരോപിക്കുന്നത്.

മാലദ്വീപില്‍ ജനാധിപത്യ വ്യവസ്ഥയില്‍ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റാണ് നഷീദ്. പിന്നീട് സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറിയില്‍ അദ്ദേഹം പുറത്താകുകയായിരുന്നു.