| Sunday, 3rd November 2019, 11:32 am

ലോക ബാങ്ക് വിളി മത്സരത്തില്‍ ഏഴാം സ്ഥാനം നേടി കേരളത്തില്‍ നിന്നുള്ള മുഹമ്മദ് മുഹ്‌സിന്‍; പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൗദി അറേബ്യന്‍ ഭരണകൂടം സംഘടിപ്പിച്ച ലോക ബാങ്ക് വിളി മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ ഏഴാം സ്ഥാനവും കാഷ് പ്രൈസും നേടി. മദീനയിലായിരുന്നു മത്സരം നടന്നത്. തിരുവനന്തപുരം ചുള്ളിമാനൂര്‍ സെയ്ഫുദ്ദീന്റെ മകനാണ് മുഹമ്മദ് മുഹ്‌സിന്‍.

106 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.ആകെ 106 മത്സരാര്‍ത്ഥികളും. ഇന്ത്യയില്‍ നിന്ന് മുഹ്‌സിന്‍ അടക്കം അഞ്ച് പേരാണ് പങ്കെടുത്തത്. എട്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ മുഹ്‌സിന്‍ മാത്രമാണ് ഫൈനലിലെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും മുഹമ്മദ് മുഹ്‌സിനായിരുന്നു. അറബിക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമേ പാകിസ്താനിലെ പുസ്തു, ആഫ്രിക്കയിലെ സിന്‍ചിബാരി എന്നീ ഭാഷകളും മുഹമ്മദ് മുഹ്‌സിനറിയാം.

മുഹമ്മദ് മുഹ്‌സിന്‍ നേടിയ വിജയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more