പാലക്കാട്: പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെയും നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യവകുപ്പ് അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. നേരത്തേ, എം.എല്‍.എ ക്വാറന്റീനില്‍ പോകാത്തിനെ തുടര്‍ന്ന് വിവാദമുയര്‍ന്നിരുന്നു.
പട്ടാമ്പി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റീനില്‍ പോയത്.
എന്നാല്‍, ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നിരുന്ന എം.എല്‍.എ ക്വാറന്റീനില്‍ പോയിരുന്നില്ല. ഇതിനെതിരേ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, തന്നോട് ആരോഗ്യവകുപ്പ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നായിരുന്നു എം.എല്‍.എയുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ