| Saturday, 29th July 2017, 8:29 pm

'ശ്വസിക്കുന്നത് ഹറാമാണെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ'; മകനൊപ്പം ചെസ് കളിച്ചതിന് സൈബര്‍ ആക്രമണവുമായെത്തിയ മതമൗലികവാദികള്‍ക്ക് ചുട്ടമറുപടിയുമായി മുഹമ്മദ് കൈഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സിനിമാ താരങ്ങളെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളുടേയും തീവ്രമതവാദികളുടേയും ഇരകളാകാറുണ്ട് ക്രിക്കറ്റ് താരങ്ങളും. കഴിഞ്ഞ ദിവസം പേസര്‍ ഇര്‍ഫാന്‍ പഠാനെതിരേയും മതമൗലികവാദികളും ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെതിരേയും മൗതമൗലികവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും കളിക്കളത്തിലെന്ന പോലെ കൈഫിനെ തളര്‍ത്തിയില്ല. ചുട്ടമറുപടി നല്‍കിയാണ് മതമൗലികവാദികളുടെ വായ കൈഫ് അടപ്പിച്ചത്.

തനിക്കെതിരായ കമന്റുകള്‍ക്കെതിരെ ശക്തമായിട്ടായിരുന്നു കൈഫിന്റെ പ്രതികരണം. ശ്വസിക്കുന്നത് ഹറാമാണോ എവിടേലും പറഞ്ഞിട്ടുണ്ടോ എന്ന് പണ്ഡിതരോട് ചോദിച്ച് നോക്കൂ എന്നായിരുന്നു കൈഫിന്റെ പ്രതികരണം. നേരത്തെ സൂര്യനമസ്‌കാരം ചെയ്തതിനും ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പോസ്റ്റ് ചെയ്തതിനും കൈഫിനെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

തന്റെ മകനോടൊപ്പം ചെസ് കളിക്കുന്നതിന്റെ ചിത്രം കൈഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് താരത്തിനെതിരെ മതമൗലികവാദികള്‍ രംഗത്തെത്തിയത്. ചെസ് കളിക്കുന്നത് ഇസ് ലാമിന് വിരുദ്ധമാണെന്നായിരുന്നു വിമര്‍ശനം.


Also Read:  ‘മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?; അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ലെന്നവര്‍ക്കറിയാം’; തുറന്നടിച്ച് പത്മപ്രിയ 


ചെസ് കളിക്കുന്ന ഹറാമാണെന്നാണ് അന്‍വര്‍ ഷെയ്ക്ക് എന്നയാള്‍ പറയുന്നത്. ഇസ് ലാമിക മതാചാര പ്രകാരം ചെസ് കളിക്കരുതെന്ന ഉപദേശമാണ് മുഹമ്മദ് ഇമ്രാന്‍ നല്‍കിയ ഉപദേശം. താരത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഹറാമായ ഗെയിം കളിക്കുന്നത് ശരിയാണൊയെന്നു ചോദിക്കുന്നതായിരുന്നു മിക്ക കമന്റുകളും.

സമാനമായ രീതിയില്‍ ഇര്‍ഫാന്‍ പഠാനെതിരേയും സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായിരുന്നു. നെയ്ല്‍ പോളിഷ് ഇട്ട കൈകൊണ്ട് മുഖം മറച്ചു പിടിക്കുന്ന ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ഇര്‍ഫാനെതിരെ ചിലര്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more