| Thursday, 3rd August 2023, 8:02 pm

കൊണ്ടുപോടോ ലോകകപ്പിന്; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയും ഏകദിനവും ഇന്ത്യ കൈക്കലാക്കിയിട്ടുണ്ട്. ഇന്നാണ് ട്വന്റി-20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ട്വന്റി-20 പരമ്പരയിലുള്ളത്.

മൂന്നാം ഏകദിനത്തില്‍ മികച്ച ബാറ്റിങ്ങായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. 41 പന്ത് നേരിട്ട് 51 റണ്‍സായിരുന്നു സഞ്ജു നേടിയത്. നാല് സിക്‌സറും രണ്ട് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നാലാം നമ്പറിലായിരുന്നു സഞ്ജു ബാറ്റ് ചെയ്തത്. മത്സരത്തില്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അദ്ദേഹത്തെ ലോകകപ്പിന് നാലാമനായി ഇറക്കാന്‍ പല താരങ്ങളും അഭിപ്രയപ്പെടുന്നുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഇമ്പാക്ടുള്ളതാണെന്നും ലോകകപ്പിന് കൊണ്ടുപോകാന്‍ തയ്യാറാണെന്നും കൈഫ് പറഞ്ഞു.

‘സാംസണില്‍ എനിക്ക് വലിയ മതിപ്പുണ്ട്. നാലാമതോ അഞ്ചാമതോ ഇറങ്ങുന്നത് ആവട്ടെ അദ്ദേഹം മികച്ച രീതിയില്‍ ചെയ്യും. കിഷനെയോ അക്‌സര്‍ പട്ടേലിനെയോ മധ്യനിരയില്‍ അയക്കുന്നത് അത്ര മികച്ച ആശയമല്ല. ഇടങ്കയ്യന്‍ സ്പിന്നര്‍, ലെഗ് സ്പിന്നര്‍, എന്നിവര്‍ക്കെതിരെയെല്ലാം കളിക്കാന്‍ സാധിക്കുന്ന താരങ്ങളയാണ് മധ്യനിരയില്‍ ആവശ്യം സഞ്ജുവിന് അതിന് സാധിക്കും. മൂന്നാം ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് സമ്മര്‍ദ്ദത്തിലുള്ളപ്പോള്‍ ആയതിനാല്‍ അദ്ദേഹം ലോകകപ്പിന് തയ്യാറാണ്,’ കൈഫ് പറഞ്ഞു.

മൂന്നാം ഏകദിനത്തില്‍ ടീം സ്‌കോര്‍ നാലമനായാണ് അദ്ദേഹം ഇറങ്ങിയത്. മത്സരത്തിന്റെ ഒഴുക്ക് കളയാതെ റണ്‍ റേറ്റ് ഉയര്‍ത്തിയായിരുന്നു അദ്ദേഹം ഇന്നിങ്‌സ് ബില്‍ഡ് ചെയ്തത്. ഇന്നാരംഭിക്കുന്ന ടി-20 പരമ്പരയിലും മികച്ച പ്രകടനം നടത്തി ടീമിലെ സ്ഥാനം നിലനിര്‍ത്താനായിരിക്കും അദ്ദേഹം ശ്രമിക്കുക.

Content Highlight: Muhammed Kaif Says Sanju Samson Is ready For World Cup

Latest Stories

We use cookies to give you the best possible experience. Learn more