ബുംറക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാലോ? സൂക്ഷിക്കുന്നത് നല്ലതാണ്; ഇന്ത്യക്ക് ഉപദേശവുമായി കൈഫ്
2023 ICC WORLD CUP
ബുംറക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാലോ? സൂക്ഷിക്കുന്നത് നല്ലതാണ്; ഇന്ത്യക്ക് ഉപദേശവുമായി കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th September 2023, 9:24 pm

 

ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ആയത്‌കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ലോകകപ്പിനുള്ള പതിനഞ്ചംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മധ്യനിരയിലെ പവര്‍ഹൗസുകളായ കെ.എല്‍ രാഹുലും ശ്രയേസ് അയ്യരും പരിക്കില്‍ നിന്നും ഭേദമായി ടീമിനൊപ്പം ചേര്‍ന്നതെയുള്ളൂ. ലോകകപ്പിന് മുന്നോടിയായി ഇരുവരുടെയും വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് സൂക്ഷിക്കണെന്നന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ് പറയുന്നു.

ഏറേ നാളായി പരിക്കിന്റെ പിടിയിലായിരുന്ന താരങ്ങളാണ് രാഹുലും, അയ്യരും. അതുകൊണ്ട് തന്നെ താരങ്ങളെ സൂക്ഷമാമായി കൈകാര്യം ചെയ്യണമെന്നും കഴിഞ്ഞ വര്‍ഷം പരിക്കില്‍ നിന്നും മോചിതനായെത്തിയ ജസ്പ്രീത് ബുംറയെ പെട്ടെന്ന് തന്നെ റഷ് ചെയ്തപ്പോള്‍ വീണ്ടും പരിക്കേല്‍ക്കുകയും പുറത്താകുയും ചെയ്തത് ഓര്‍ക്കണമെന്നും കൈഫ് പറഞ്ഞു.

 

‘കഴിഞ്ഞ വര്‍ഷം ജസ്പ്രീത് ബുംറക്ക് എന്‍.സി.എ കളിക്കാന്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് പരിക്കേറ്റത് ഇന്ത്യ കണ്ടതാണ്. അതുകൊണ്ട് അവര്‍ അയ്യരിന്റെയും രാഹുലിന്റെയും കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണം, അവര്‍ എത്രമാത്രം കളിക്കണമെന്നും എപ്പോള്‍ ഇടവേള എടുക്കണമെന്നും പരിശോധിക്കേണ്ടതുണ്ട്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് അമിതഭാരം നല്‍കുന്നത് നല്ലതായിരിക്കില്ല. രാഹുല്‍ ദ്രാവിഡും മറ്റുകോച്ചുമാരും ഇത് ശ്രിദ്ധിക്കുമെന്ന് വിശ്വസിക്കുന്നു,’ കൈഫ് പറഞ്ഞു.

നിലവില്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്ത്‌കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ സ്‌റ്റേജ് മത്സരങ്ങളില്‍ പാകിസ്ഥാനെതിരെയുള്ള മത്സരം ഉപേക്ഷിക്കുകയും നേപ്പാളിനെതിരെ വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Muhammed Kaif Says Indian Team have to take Care of Shreyas Iyer And KL Rahul