ഇന്നലെ ഹൈദരാബാദിനെതിരായ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ ബൗളിങ്ങ് മികവും ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവുമാണ് ഗുജറാത്ത് വിജയത്തിന് നിര്‍ണായകമായത്.
ഗില്ല് സെഞ്ച്വറി നേടിയപ്പോള്‍ ഷമി നാല് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ ഈ സിസണില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാന്‍ ഷമിക്കായി.
ഈ മികച്ച പ്രകടനത്തിന് ശേഷം കമന്റേറ്റര്‍ രവി ശാസത്രിയുമായി ഷമി നടത്തിയ ചാറ്റാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മുഹമ്മദ് ഷമി ദിവസേന ശക്തനായി വരികയാണെന്നും എന്താണിതിന്റെ രഹസ്യമെന്നും, എന്താണ് കഴിക്കാറുള്ളതുമായിരുന്നു ശാസ്ത്രിയുടെ ചോദ്യം.
— Ńasser 1️⃣ Million Tweets 🐦 (@nasser_mo3gza) May 16, 2023
ഇതിനുള്ള മറുമപടിയായി, ‘ഞാന്‍ ഗുജറാത്തിലല്ലേ, എനിക്ക് വേണ്ട ഭക്ഷണം ഇവിടെ ലഭിക്കില്ല,’ എന്നാണ് ഷമി ചിരിച്ചുകൊണ്ട് പറഞ്ഞത്. എന്നാലും താന്‍ ഇവിടുത്തെ ഭക്ഷണരീതികള്‍ ആസ്വദിച്ചുവരികയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തമാശരൂപേണ പറഞ്ഞതാണെങ്കിലും ബീഫ് നിരോധനം നിലവിലുള്ള ഗുജറത്തിനെക്കുറിച്ചുള്ള ഷമിയുടെ പ്രതികരണത്തിന് രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 188 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഇന്നിങ്ങ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റന് 154ന് അവസാനിക്കുകയായിരുന്നു.