അവനെ എളുപ്പത്തില്‍ പുറത്താക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം; പ്രസ്താവനയുമായി മുഹമ്മദ് കൈഫ്
Sports News
അവനെ എളുപ്പത്തില്‍ പുറത്താക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം; പ്രസ്താവനയുമായി മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 6:35 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ന്യൂയോര്‍ക്കിലെ നസാവും കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ വാശിയേറിയ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യ താരം മുഹമ്മദ് കൈഫ.

ലോകകപ്പില്‍ എല്ലാ ടീമിനും വിരാട് വലിയ ഭീഷണയാണെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. എന്നാല്‍ വിരാട് തന്റെ അഗ്രഷന്‍ ലെവല്‍ കുറച്ചിട്ടുണ്ടെന്നും എന്നാല്‍ വിരാട് ഏത് നിമിഷവും തന്റെ ഇടിവെട്ട് പ്രകടനം നടത്തുമെന്നാണ് മുന്‍ താരം പറയുന്നത്.

‘പാകിസ്ഥാനെ കാര്യമാക്കേണ്ട, വിരാട് കോഹ്‌ലി എല്ലാ ടീമുകള്‍ക്കും അപകടകാരിയാണ്. അവനെ പുറത്താക്കുന്നത് എളുപ്പമല്ലെന്ന് എല്ലാ ടീമിനും അറിയാം. എന്നിരുന്നാലും, എനിക്ക് തോന്നുന്നത് അവന്‍ അവന്റെ അഗ്രഷന്‍ കുറച്ചിട്ടുണ്ടെന്ന്,’മുഹമ്മദ് കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അയര്‍ലാന്‍ഡിനെതിരെയുളള ഇന്ത്യയുടെ ആദ്യമത്സരത്തില്‍ വിരാട് ഓപ്പണിങ് ഇറങ്ങിയപ്പോള്‍ വെറും ഒരു റണ്‍സിനാണ് പുറത്തായത്. അതേ സമയം അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ രോഹിത് മത്സരത്തിലേറ്റ പരിക്ക് മൂലം റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു. റിഷബ് പന്ത് മിന്നും പ്രകടനം കാഴ്ചവെച്ച് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇതോടെ പാകിസ്ഥാനെതിരെയുള്ള വമ്പന്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഇറങ്ങുമോ എന്നത് ഉറപ്പിച്ചിട്ടില്ല. നിലവില്‍ ഗ്രൂപ്പ് എയില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച അമേരിക്ക ഒന്നാം സ്ഥാനത്തും +3.065 എന്ന റണ്‍റേറ്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

 

Content Highlight: Muhammad Kaif Talking About Virat Kohli