| Friday, 6th December 2019, 5:49 pm

ആദ്യ പത്തില്‍ ഇടം നേടി മുഹമ്മദ്, ലൈലയെ പുറത്താക്കി ആലിയ ; അമേരിക്കയില്‍ കുട്ടികള്‍ക്കിടയില്‍ ഈ വര്‍ഷം ട്രെന്റിങ്ങായ പേരുകളിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ കുട്ടികള്‍ക്കിടാന്‍ രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത പേരുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലായ പത്തു പേരുകളുടെ പട്ടികയില്‍ ഇത്തവണ പുതിയൊരു അതിഥി കൂടി. മുഹമ്മദ് എന്ന അറബിക് പേരാണ് അമേരിക്കയിലെ പ്രശസ്തമായ ആദ്യ പത്തു പേരുകളില്‍ ഇടം നേടിയിരിക്കുന്നത്.

അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ ശിശുക്ഷേമ വകുപ്പിന്റെ ഏജന്‍സിയാണ് കണക്കെടുത്തിരിക്കുന്നത്. അമേരിക്കയില്‍ ആദ്യമായാണ് മുഹമ്മദ് എന്ന പേര് ആദ്യ പത്തില്‍ ഇടം നേടുന്നത്.  മുഹമ്മദ് എന്ന പേരിന് 2018 മുതല്‍ 29 ശതമാനം പ്രചാരമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013 മുതല്‍ പ്രശസ്തമായ ആദ്യ നൂറു പേരുകളുടെ പട്ടികയില്‍ മുഹമ്മദ് നേരത്തെ ഇടം നേടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആണ്‍കുട്ടികളുടെ പേരില്‍ ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ലിയാം എന്ന പേരാണ്. കഴിഞ്ഞ വര്‍ഷം വരെ മുന്നിലുണ്ടായിരുന്ന ജാക്‌സണെ പിന്തള്ളിയാണ് ലിയാം മുന്നിലെത്തിയത്.

പെണ്‍കുട്ടികളുടെ പേരില്‍ ഒന്നാമതെത്തിയിരിക്കുന്നത് സോഫിയ എന്ന പേരാണ്. ഗ്രീക്ക് ഭാഷയില്‍ നിന്നും വന്ന ഈ വാക്കിന്റെ അര്‍ത്ഥം വിവേകം എന്നാണ്. പത്തു വര്‍ഷത്തോളമായി സോഫിയ തന്നെയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ഒലീവിയ ആണ്. പെണ്‍കുട്ടികളുടെ പേരിലും ഇത്തവണ ഒരു അറബിക് പേര് ഇടം നേടി. ആലിയ എന്ന പേരാണ് ആദ്യ പത്തില്‍ ഇടം നേടിയത്. ലൈല എന്ന എന്ന അറബിക് പേരായിരുന്നു ഇതു വരെ പട്ടികയില്‍ ഇടം നേടിയത്. ലൈലയെ പുറത്താക്കിയാണ് ആലിയയുടെ വരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടികയില്‍ ഇടം പിടിച്ച പേരുകള്‍

പെണ്‍കുട്ടികള്‍
1. സോഫിയ
2.ഒലിവിയ
3. എമ്മ
4.അവ
5.അരിയ
6. ഇസബെല്ല
7.അമിലിയ
8.മിയ
9.റിലി
10.ആലിയ

ആണ്‍കുട്ടികള്‍
1.ലിയാം
2.ജാക്‌സണ്‍
3.നോഹ്
4.ഐദന്‍
5.ഗ്രേയ്‌സണ്‍
6.കേഡന്‍
7.ലുകാസ്
8.എലിഞാ
9.ഒലിവര്‍
10.മുഹമ്മദ്

We use cookies to give you the best possible experience. Learn more