India
മുഗളന്‍മാര്‍ അവരുടെ പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ല താജ്മഹല്‍; ഇന്ത്യക്കാരാണ് അത് പണിതത്; ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 25, 05:42 am
Wednesday, 25th October 2017, 11:12 am

ന്യൂദല്‍ഹി: താജ്മഹല്‍ പണിതത് ഇന്ത്യയിലെ തൊഴിലാളികളാണെന്നും മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് പോക്കലിറ്റിട്ട് കൊണ്ടുവന്നതല്ല താജ്മഹലെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍.

താജ്മഹലിനെ യു.പിയിലെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും ഒഴിവാക്കിയ യു.പി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read ‘കാള്‍ മാക്‌സ് ഇന്ത്യയ്ക്കു വേണ്ടി എന്തു ചെയ്തു, മാക്‌സിയന്‍ ഫിലോസഫി എന്തിന് ഇവിടെ പഠിക്കുന്നു, സാതന്ത്ര്യസമരത്തെ ഒറ്റിയത് കമ്യൂണിസ്റ്റുകാര്‍’; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിച്ചിരി വിരിയിച്ച് ജെ.ആര്‍ പത്മകുമാര്‍


താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യയിലെ കരകൗശലതൊഴിലാളികളുടെ വലിയ ജോലിയാണ് താജ്മഹല്‍. താജ്മഹല്‍ പോലെ മറ്റൊരു മഹാത്ഭുതം ഇനി ഉണ്ടാകാതിരിക്കാനായിരുന്നു അത് പണിതയാളുടെ കൈ ഷാജഹാന്‍ വെട്ടിയത്. താജ്മഹലിനെ യോഗി ആദിത്യനാഥ് തന്നെ ഉയര്‍ത്തിക്കാട്ടിയതാണെന്നും ഹുസൈന്‍ പറയുന്നു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ യു.പിയില്‍ അഴിമതി കുറഞ്ഞെന്നും സംസ്ഥാനത്തെ ക്രമസമാധാന നില മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.