കോഴിക്കോട്: കോഴിക്കോട് മുതലക്കുളം ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം. ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് സ്ഥലംമാറ്റിയത്. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. മുതലക്കുളം ക്ഷേത്ര ഭരണസമിതി ഭാരവാഹി കൂടിയാണ് പ്രകാശന്‍.
ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തില്‍ നിന്ന് പണം റിക്കവറി നടത്തുമെന്ന് അറിയിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള കത്ത് വിവാദമായിരുന്നു. സിറ്റിയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ പേരിലായിരുന്നു കത്ത്.
കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിലേക്ക്
20 രൂപം വീതം പ്രതിമാസം റിക്കവറി നടത്തുമെന്ന കാര്യമാണ് കത്തിലുണ്ടായത്. സംഭാവന നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ ജൂലൈ 24ന് മുമ്പ് ജില്ലാ പൊലീസ് ഓഫീസിനെ അറിയിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ തീരുമാനം വിലക്കിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എ.ഡി.ജി.പി നിര്‍ദേശം നല്‍കുകയും സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.
അതേസമയം, കോഴിക്കോട് സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലാണ് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. ക്ഷേത്രത്തിന്റെ നവീകരണത്തിലും പൊലീസിന്റെ പങ്കാളിത്തമുണ്ടാകാറുണ്ട്.
content highlights: Mudalakulam Temple fundraiser; Asst. The place of commission has been changed