കോഴിക്കോട്: നോട്ട് നിരോധനത്തെ കുറിച്ചുള്ള തന്റെ ആശങ്ക ഇപ്പോള്‍ ശരിയായിയെന്ന് എം.ടി വാസുദേവന്‍ നായര്‍. മനോരമ ന്യൂസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നോട്ടുനിരോധനത്തെ കുറിച്ച് താന്‍ പറഞ്ഞിടത്ത് തന്നെ കാര്യങ്ങള്‍ എത്തിയില്ലെ എന്നും അന്ന് ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ നമ്മളെ നെഞ്ചത്തേക്ക് വന്നു. ഞാന്‍ വിദധന്‍ ഒന്നും ആയിട്ടല്ല നാട്ടിന്‍ പുറത്തെ സാധാരണ മനുഷ്യന്‍ എന്ന രീതിയില്‍ ഉള്ള തോന്നല്‍ ചിലരുമായി പങ്കുവെച്ചിരുന്നു. ചിലപ്പോള്‍ തെറ്റായിരിക്കാം എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ താന്‍ പറഞ്ഞിടത്ത് തന്നെ എത്തിയില്ലെ എന്നും എം.ടി ചോദിച്ചു.
നേരത്തേ എം.ടി നടത്തിയ പ്രതികരണത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. എം.ടിയും മകളും ചേര്‍ന്നായിരുന്നു അഭിമുഖം.
കറന്‍സി പിന്‍വലിച്ച് രാജ്യങ്ങളെല്ലാം നേരിട്ടത് വലിയ ആപത്താണെന്നും, നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും എം.ടി വിമര്‍ശനമുന്നയിച്ചിരുന്നു
പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് എം.ടി സംസാരിച്ചതിനു പിന്നാലെ എം.ടിയെ അധിക്ഷേപിച്ചു ബി.ജെ.പി രംഗത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയകളിലും എം.ടിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കളും അണികളും സംസാരിച്ചതിനു പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പത്ര സമ്മേളനം നടത്തിയിരുന്നു. നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നും എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2017 മാര്‍ച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇതില്‍ വലിയ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയായി. 2017-18 ല്‍ ഇതില്‍ 5.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുകയും 2018-19 ല്‍ ഇതില്‍ 68 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.
DoolNews Video