Advertisement
Kerala News
പി.കെ ശശിക്കൊപ്പം വേദിപങ്കിടില്ല; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും എം.ടി പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 15, 08:22 am
Saturday, 15th December 2018, 1:52 pm

 

പാലക്കാട്: സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ നിന്നും എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പിന്മാറി. ലൈംഗിക പീഡന ആരോപണ വിധേയനായ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ പി. ശശിയെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്നാണ് സൂചന.

പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സംഘാടകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എ.ടി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എം.ടി സംഘടകരെ അറിയിച്ചത്.

വെള്ളിനേഴി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സര്‍ഗവിദ്യാലയം പരിപാടി സംഘടിപ്പിച്ചത്. എം.ടിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പി.കെ ശശിയാണ് ചടങ്ങില്‍ അധ്യക്ഷന്‍.

Also read:റാഫേലില്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളം; അറ്റോര്‍ണി ജനറലിനെയും സി.എ.ജിയെയും വിളിപ്പിക്കുമെന്ന് പി.എ.സി ചെയര്‍മാന്‍

പീഡന ആരോപണം നേരിടുന്ന ശശിയ്‌ക്കൊപ്പം വേദിയില്‍ പങ്കെടുക്കുന്നതിനെതിരെ എം.ടിക്ക് നിരവധി കത്തുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.ടി പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ട്.