|

എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ എം.ടി ചികിത്സയില്‍ തുടരുകയാണ്.

കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ തുടരുന്നത്. കുറച്ച് മുമ്പേ എം.ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വരികയായിരുന്നു. ഹൃദയസ്തംഭനം ഉണ്ടായതായാണ് വിവരം.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ തുടര്‍ന്നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച മുമ്പേ ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗം സുഖം പ്രാപിച്ച് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചയോടെ എം.ടിയുടെ ആരോഗ്യനില വീണ്ടും മോശമാകുകയായിരുന്നു.

Content Highlight: MT Vasudevan Nair is in critical condition

Video Stories