ന്യൂദല്‍ഹി: രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാറും തമ്മിലുള്ള കേസ് തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതുപ്രകാരം രണ്ടാംമൂഴം തിരക്കഥ എം.ടിക്ക് തന്നെ തിരിച്ചുനല്‍കും. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഡ്വാന്‍സ് തുക 1.25 കോടി എം.ടിയും തിരിച്ചുനല്‍കും. കോടതികളിലുള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും ഇതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.
കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ അവകാശം എം.ടിക്കായിരിക്കും. വി.എ ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ലെന്നും എന്നാല്‍ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാമെന്നും വ്യവസ്ഥയില്‍ പറയുന്നു. സിനിമയില്‍ ഭീമന്‍ കേന്ദ്ര കഥാപാത്രം ആകാന്‍ പാടില്ലെന്നും വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടി.
തര്‍ക്കം പരിഹരിച്ച് ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചതായി അറിയിച്ച് ശ്രീകുമാര്‍ മേനോന്‍ കേസ് പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ ദിവസം തന്നെ കേസില്‍ ഇരുവരും ഒത്തുതീര്‍പ്പിലേക്ക് എന്ന വാര്‍ത്തകളുണ്ടായിരുന്നു. എം.ടിയ്ക്ക് തിരിക്കഥ തിരികെ നല്‍കാനും ശ്രീകുമാര്‍ മേനോന് എം.ടി അഡ്വാന്‍സ് തുക മടക്കി നല്‍കാനും തീരുമാനമായിരുന്നു.
തുടര്‍ന്ന് ഈ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതോടെ കോടതികളിലെ കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കാനും ഇരുകൂട്ടരും തീരുമാനിച്ചിരുന്നു.
2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ സിനിമ പൂര്‍ത്തിയായില്ല.
ഇതിന് ശേഷമാണ് സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് എം.ടി അറിയിച്ചത്. തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് പിന്നീട് എം.ടി കേസ് നല്‍കുകയും ചെയ്തു. വിഷയത്തില്‍ ആര്‍ബിട്രേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: mt-vasudevan-nair-and-sreekumar-menon-finally-agree-upon-terms-