കോഴിക്കോട്: തന്റെ കവിതകള്‍ പാഠപുസ്തകത്തിലും ഗവേഷണത്തിനും ഉപയോഗിക്കെണ്ടെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനക്ക് പിന്തുണയുമായി എം.ടി വാസുദേവന്‍ നായരും. സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട് പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു പൊതുപരിപാടിയില്‍ വിദ്യാര്‍ത്ഥിനി അക്ഷരതെറ്റ് നിറഞ്ഞ കുറിപ്പ് നല്‍കിയതായികരുന്നു കവിയെ പ്രകോപിപ്പിച്ചത്.
തന്റെ കവിതകളും മറ്റും പാഠപുസ്തകത്തില്‍ പഠിപ്പിക്കേരുതെന്നും ഗവേഷണത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി സാഹിത്യകാരന്മാര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം ചുള്ളിക്കാടിന്റെ പ്രസ്താവനയോട് പ്രതിഷേധവുമായി എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എല്ലാവരും ഇത്തരത്തില്‍ പ്രസ്താവനകളിറക്കിയാല്‍ ഭാഷ എങ്ങിനെ പഠിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.
വീഡിയോ കടപ്പാട് ന്യൂസ് 18 കേരള