| Thursday, 2nd November 2017, 10:34 pm

'ഞാനൊന്നുമറിഞ്ഞിട്ടില്ലേ..'; മെഡിക്കല്‍ കോഴ; തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞിട്ടില്ലെന്ന് എം.ടി രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ ബി.ജെ.പി നേതാവ് എം.ടി രമേഷ് വിജിലന്‍സിന് മൊഴി നല്‍രകി. തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്ന് വിജിലന്‍സിന് മൊഴികൊടുത്തെന്ന് എം.ടി. രമേശ് പറഞ്ഞു.


Also Read: ആര്‍.സി.സിയില്‍ ചികിത്സയ്ക്കിടെ എച്ച്.ഐ.വി ബാധിച്ച സംഭവം; പെണ്‍കുട്ടി എച്ച്.ഐ.വി ബാധിതയല്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട്


പണമിടപാട് നടന്നതായി അറിയില്ലെന്നും ബി.ജെ.പിയുടെ ഒരുഘടകത്തിലും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് എം.ടി. രമേശിന്റെ മൊഴി. കഴിഞ്ഞദിവസം രമേശിനോട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് അറിയിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതിക്കായി 5.60 കോടി കോഴ വാങ്ങിയെന്ന ആരോപണം കേരളത്തിലെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ആരോപണം ശരിവെക്കുന്ന ബി.ജെ.പിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.

അഴിമതി നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരെയായിരുന്നു ബി.ജെ.പിയുടെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ദല്‍ഹിയിലെത്തിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Dont Miss: ഗെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല; കുപ്രചരണങ്ങളില്‍ വീഴരുതെന്നും മന്ത്രി


വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജി ബി.ജെ.പിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് 5.60 കോടി നല്‍കിയെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ദല്‍ഹിയിലെ സതീഷ് നായര്‍ക്ക് തുക കുഴല്‍പ്പണമായി കൈമാറിയെന്നും മൊഴിയുണ്ടായിരുന്നു. പരാതിക്കാരന്റെ മൊഴിയില്‍ എം.ടി. രമേശിനെക്കുറിച്ചും പരാമര്‍ശമുണ്ടായികുന്നു.

We use cookies to give you the best possible experience. Learn more