തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തിര നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സംസ്ഥാന ബിജെ.പി നേതൃത്വവും രംഗത്തെത്തി.
കണ്ണൂര്‍ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയും സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. പരാതി കൈമാറിയാണ് അക്രമം തടയണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചാണ് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിക്ക് നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് എം.ടി രമേശ് ഗവര്‍ണറില്‍ നിന്ന് ഔദാര്യമല്ല നടപടികളാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
Dont miss കപ്പലില്‍ കയറിപ്പോയി തോണിയില്‍ തിരിച്ചെത്തി കാളിദാസ്: പൂമരത്തിലെ പുതിയ ഗാനം കാണാം
മുഖ്യമന്ത്രിയില്‍ നിന്ന് നീതി കിട്ടില്ലെന്ന ഉറപ്പുള്ളതിനാലാണ് ഗവര്‍ണറെ കണ്ടതെന്നും എം.ടി രമേശ് പറഞ്ഞു. നേരത്തെ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വകവെയ്ക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്(അഫ്‌സ്പ) കേരളത്തില്‍
നടപ്പിലാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.