തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങളിലും രാഷ്ട്രീ പാര്‍ട്ടികളില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയെന്നും 16ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ ഹിന്ദുവിരുദ്ധ കലാപം നടത്താനുള്ള ശ്രമമായിരുന്നെന്നും ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ ചില മാധ്യമങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. വാര്‍ത്തകള്‍ വളച്ചൊടിക്കാനും തമസ്‌കരിക്കാനും ശ്രമിക്കുന്നതിന് പിന്നില്‍ ഇത്തരം ആളുകളാണ്. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ഇത്തരം ആളുകളെ സംശയിക്കാവുന്നതാണ്, എം.ടി രമേശ് പറഞ്ഞു.
കഠ്വയിലെ പെണ്‍കുട്ടിക്ക് വേണ്ടിയെന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഹിന്ദുവിരുദ്ധ കലാപം നടത്താനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന പേരില്‍ നിരത്തിലിറങ്ങിയവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും അവരുടെ കടകളും തെരഞ്ഞുപിടിച്ച് ആക്രമിച്ചെന്നും എം.ടി രമേശ് ആരോപിച്ചു. ഇത്തരത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണം. ഹര്‍ത്താലിന്റെ മറവില്‍ അക്രമം കാണിച്ച തീവ്രവാദികള്‍ക്കിടയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പോലും ഉള്‍പ്പെട്ട സാഹചര്യത്തില്‍ കേസ് തിരിച്ചുവിടാനുള്ള നീക്കമാണ് അഭ്യന്തര വകുപ്പ് നടത്തുന്നത്. പൊലീസ് അന്വേഷണം വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ മാത്രം ഒതുക്കുന്നത് ദുരൂഹമാണെന്നും കേസില്‍ ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് ഇന്ധന വിലവര്‍ദ്ധനവിന് കാരണം കേരള ധനമന്ത്രി തോമസ് ഐസകിന്റെ നിലപാടുകളാണെന്നും രമേശ് ആരോപിച്ചു. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ വേണ്ടി അവയെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും ഇതിനെ തോമസ് ഐസക് മാത്രമാണ് എതിര്‍ത്തതെന്നും രമേശ് ആരോപിച്ചു.