തൃശൂര്‍: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ് എം.ടി രമേശ്. പുറത്തു നടക്കാന്‍ കെ സുരേന്ദ്രന്‍ അവകാശമില്ലെങ്കില്‍ പൊലീസിനേയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിയ്ക്ക് അറിയാമെന്ന് എം ടി രമേശ് പറഞ്ഞു. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും . നാളെ നിലയ്ക്കലില്‍ ബി.ജെ.പി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു.
പൊലീസിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ പോലെ ക്രിമിനലായ പൊലീസുകാരന്‍ വേറെയില്ലെന്നും യതീഷ് ചന്ദ്ര മൂന്നാംകിട ക്രിമിനലാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിയുടെ കാറ് തടയാന്‍ പൊലീസിന് എന്തവകാശം ? യതീഷിനെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊന്‍ രാധാകൃഷ്ണനെ കാണുമ്പോള്‍ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രന്‍ പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാള്‍ ശക്തന്‍” ആണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
യതീഷ് ആപ്പിള്‍ കഴിച്ച് തുടുത്തിരിക്കുന്നു. എന്തിനാണ് യതീഷിനെ തൃശൂരില്‍ വെച്ചു കൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലാവധി പരമാവധി ആറ് മാസമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു