| Tuesday, 8th December 2020, 3:55 pm

ഇന്ത്യയുടെ കണക്ക് മാറി; ഒടുവില്‍ മൗണ്ട് എവറസ്റ്റില്‍ തീരുമാനത്തിലെത്തി ചൈനയും നേപ്പാളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്ങ്: മൗണ്ട് എവറസ്റ്റിന്റെ ഉയരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തീരുമാനത്തിലെത്തി നേപ്പാളും ചൈനയും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയുമായി ബന്ധപ്പെട്ട് അയല്‍ രാജ്യങ്ങളായ നേപ്പാളും ചൈനയും തമ്മിലുള്ള തര്‍ക്കത്തിനാണ് പരിഹാരമായത്.

നേരത്തെ ആഗോളതലത്തില്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ 8,848 മീറ്ററാണ് മൗണ്ട് എവറസ്റ്റിന്റെ ഉയരമായി കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ കണക്ക് പ്രകരാം  8,848.86 (29,032 ഫീറ്റ്) ആണ് മൗണ്ട് എവറസ്റ്റിന്റെ ഉയരം.

ഇന്ത്യയുടെ സര്‍വ്വേ ഓഫ് ഇന്ത്യ നിശ്ചയിച്ച ഉയരത്തേക്കാള്‍ അല്‍പം കൂടുതലാണ് പുതിയ ഉയരം.
ചൈനയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയാണ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നേപ്പാള്‍ മുന്‍പ് പറഞ്ഞ ഉയരത്തേക്കാള്‍ ഏതാനും മീറ്റര്‍ കൂടുതലാണ് ഇരു രാജ്യങ്ങളും പുതുതായി മൗണ്ട് എവറസ്റ്റിന് നിശ്ചയിച്ചിരിക്കുന്നത്.

ചൈനയും നേപ്പാളും കൂടി നടത്തിയ ജി.പി.എസ്, ട്രിഗണോമെട്രിക് അളവുകള്‍ പ്രകാരമാണ് പുതിയ ഉയരം നിശ്ചയിച്ചത്.
2015ലെ ഭൂകമ്പവും, ആഗോള താപനവും മൗണ്ട് എവറസ്റ്റിന്റെ  ഉയരത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉയരം കണക്കാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mt Everest: Nepal, China announce revised height at 8,849 metres

We use cookies to give you the best possible experience. Learn more